മുന്നോക്ക സമുദായ സംവരണത്തിൽ വ്യക്തത വേണം;
നമ്പൂതിരി ക്ഷേമ കൂട്ടായ്മ


പയ്യന്നൂർ: മുന്നോക്ക സമുദായത്തിലെ പിന്നോക്കം നിൽക്കുന്നവർക്ക് ഏർപ്പെടുത്തിയ സംവരണ നയത്തിൽ വ്യക്തത വേണമെന്ന്
നമ്പൂതിരി ക്ഷേമ കൂട്ടായ്മ കൺവെൻഷൻ ആവശ്യപ്പെട്ടു.
സംവരണാനുകൂല്യം പരമാവധി സമുദായാംഗങ്ങൾക്ക് ലഭ്യമാക്കുന്നതാകണമെന്നും കൺവെൻഷൻ ചൂണ്ടിക്കാട്ടി.
യോഗക്ഷേമസഭ മുൻ
സംസ്ഥാന ഉപാധ്യക്ഷൻ എം.ശ്രീധരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
ഡോ: ഒ.സി കൃഷ്ണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ഭാഗവതാചാര്യൻ എം.ശങ്കരനാരായണൻ നമ്പൂതിരി, കാശിമാങ്കുളം ഹരി നമ്പൂതിരി,
കുടൽമന ശങ്കരൻ നമ്പൂതിരി, നാഗമംഗലം ഈശ്വരൻ നമ്പൂതിരി, നാരായണൻ ഭട്ടതിരി,
കെ.വി.ജയഗോവിന്ദൻ നമ്പൂതിരി, പാലക്കുന്നം ഗോവിന്ദൻ നമ്പൂതിരി , മണിപ്പുഴ ശങ്കരൻ നമ്പൂതിരി, അബ്ലി വാധ്യാരില്ലത്ത് കേശവൻ, നമ്പൂതിരി, അബ്ലി വാധ്യാൻ ഗോവിന്ദൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: