സമാധി ദിനവും ആശ്രമ നവതി ആഘോഷവും നടത്തി

പയ്യന്നൂർ.ശ്രീ നാരായണ ഗുരുദേവന്റെ തത്വ ദർശനം പ്രവർത്തികമാക്കിയ വിപ്ലവകാരിയായിരുന്നു സ്വാമി ആനന്ദ തീർത്ഥർ എന്ന് ശിവഗിരി ശ്രീ നാരായണ ധർമ സംഘം പ്രസിഡന്റ്‌ സ്വാമി സച്ചിദാനന്ദ സ്വാമികൾ. പയ്യന്നുരിൽ സ്വാമി ആനന്ദ തീർത്ഥരുടെ 35-മത് സമാധി ദിനചാരണവുംശ്രീ നാരായണ വിദ്യാലയത്തിന്റെ നവതി ആഘോഷവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. അദ്ദേഹം. സ്വാമി ആനന്ദ തീർത്ഥ ട്രസ്റ്റ്‌ പ്രസിഡന്റ്‌ ടി വി വസുമിത്രൻ എഞ്ചിനീയരുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ എം.എൽ.എ. മാരായ ടി ഐ മധുസൂദനൻ, അഡ്വ സജീവ് ജോസഫ് മുഖ്യാതിഥികളായും പങ്കെടുത്തു.ചെമ്പഴന്തി ഗുരുകുലം അധിപൻ ശ്രീമദ് ശുഭാംഗനന്ദ സ്വാമികൾ, ഗാന്ധിയൻ വി പി അപ്പുക്കുട്ട പൊതുവാൾ , കെ പി ബാലകൃഷ്ണൻ, എം കുഞ്ഞികൃഷ്ണൻ, എ കുഞ്ഞമ്പു, ഗോപാല കൃഷ്ണ പണിക്കർ തുങ്ങിയവർ പ്രസംഗിച്ചു. വായന പൂർണിമ ഗാന്ധി സേവാ പുരസ്‍കാരം സ്വാമി ആനന്ദ തീർത്ഥ ലൈബ്രറിയൻ ശ്രീമതി ശ്രീലത മധുവിന്ന് ശ്രീമദ് ശുഭാംഗാനന്ദ സ്വാമികൾ സമ്മാനിച്ചു. ശ്രീമതി ശ്രീലത മധുവിന്റെ സ്വാമി ആനന്ദ തീർത്ഥരെ കുറിച്ചുള്ള കവിത ആലാപനവും നടന്നു. ട്രസ്റ്റ്‌ സെക്രട്ടറി കെ പി ദാമോദരൻ സ്വാഗതവും, കെ ,കൃഷ്ണൻ നന്ദിയും പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: