കർഷകർക്ക് ഐക്യദാർഡ്യം അർപ്പിച്ച് വിജയ് ദിവസ് ആഘോഷിച്ചു

കർഷക ജനതയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ചിറക്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിജയ് ദിവസ് ആഘോഷിച്ചു പള്ളിക്കുന്ന് വനിതാ കോളേജിനു മുൻവശം കർഷകർക്ക് ഐക്യദാർഡ്യം അർപ്പിച്ച് നടന്ന ദീപം തെളിയിക്കൽ പരിപാടിക്ക് ബ്ലോക്ക് പ്രസിഡണ്ട് കല്ലിക്കോടൻ രാഗേഷ് നേതൃത്വം നൽകി .ഡിസിസി ജനറൽ സെക്രട്ടറിമാരായ ടി.ജയകൃഷ്ണൻ എം പി വേലായുധൻ സി.വി സന്തോഷ് കൂക്കിരിരാജേഷ് കൗൺസിലർമാരായ അഡ്വ.പി.ഇന്ദിര ,കെ.പി അനിത, ബ്ലോക്ക് ഭാരവാഹികളായ ടിപി അരവിന്ദാക്ഷൻ , ഷാജി കടയപ്രത്ത് ,പി.പി. ജയകുമാർ രഗേഷ്കുമാർ കുഞ്ഞിപ്പള്ളി , കെ.സുനീഷ് ,സൂരജ് പള്ളിക്കുന്ന് ,സിവി സുമിത്ത് ,ജോൺസി ജോൺ , കെ.പി.. രതീപ് , രാഗേഷ് കൊറ്റാളി ,പ്രസീത അരയാൽത്തറ , മഞ്ജുഷ കുഞ്ഞിപ്പള്ളി, ലതിക, ഷൈജരഗേഷ്കുമാർ ,അജിത കൊറ്റാളി തുടങ്ങിയവർ പങ്കെടുത്തു