ഉളിയിൽ പടിക്കച്ചാലിൽ കാർ കത്തി നശിച്ച നിലയിൽ

4 / 100

ഇരിട്ടി: ഉളിയിൽ പടിക്കച്ചാലിൽ കാർ കത്തി നശിച്ച നിലയിൽ . പടിക്കച്ചാലിലെ പുതിയപുരയിൽ മുഹമ്മദ് സഅദിന്റെ കാറാണ് കത്തി നശിച്ചത് . ശനിയാഴ്ച്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം . സഅദ് കാർ വിടിന് സമീപമുള്ള ചെറിയ റോഡിൽ നിർത്തി വീട്ടിൽ കയറിയപ്പോഴാണ് കാറിൽ തീ പടർന്നത് കണ്ടത് . വീടിന് മുന്നിലെ റോഡിൽ കാർ നിർത്തിയിട്ടതിലുള്ള വിരോധത്തിൽ ആരെങ്കിലും കാറിന് തീയിട്ടതാണോ എന്ന് സംശയമുള്ളതായി സഅദ് പറഞ്ഞു . മുഴക്കുന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസ് എടുത്തു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: