കണ്ണൂരില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ അച്ഛന്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളത്തില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്. ലോക്ഡൗണിന് തൊട്ടുമുമ്ബാണ് പ്രതി മകളെ പീഡിപ്പിച്ചത്. പിന്നാലെ ഇയാള്‍ വിദേശത്തേക്ക് കടക്കുകയായിരുന്നു. ഖത്തറിലേക്ക് കടന്ന ഇയാള്‍ കണ്ണൂരിലേക്ക് തിരിച്ചെത്തിയപ്പോഴാണ് അറസ്റ്റ് നടത്തിയത്.

ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച പെണ്‍കുട്ടിയെ കഴിഞ്ഞ മാസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി ആറ് മാസം ഗര്‍ഭിണിയാണെന്ന് മനസ്സിലായത്.

തന്റെ പേര് പുറത്ത് പറയാതിരിക്കാന്‍ ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തി. മാത്രമല്ല ബന്ധുവായ പത്താം ക്ലാസുകാരനാണ് പീഡിപ്പിച്ചതെന്ന് പറയാനും ഇയാള്‍ കുട്ടിയെ നിര്‍ബന്ധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: