കണ്ണൂർ അഴീക്കോട് വനിതാ സംവരണ വാര്‍ഡില്‍ നാമ നിര്‍ദേശ പത്രിക നല്‍കി ബിജെപി പ്രവര്‍ത്തകന്‍; സൂക്ഷ്മ പരിശോധനയില്‍ പുറത്ത്

അഴീക്കോട്: വനിതാ സംവരണ വാര്‍ഡില്‍ നാമ നിര്‍ദേശ പത്രിക നല്‍കി ബിജെപി പ്രവര്‍ത്തകന്‍. അഴീക്കോട് പഞ്ചായത്തിലാണ് സംഭവം. ഇരുപതാം വാര്‍ഡായ ചാല്‍ ബീച്ചില്‍ പിവി രാജീവനാണ് പത്രിക നല്‍കിയത്. പിന്നാലെ വെള്ളിയാഴ്ച്ച നടത്തിയ സൂക്ഷ്മ പരിശോധനയില്‍ പത്രിക തള്ളുകയായിരുന്നു.

ബിജെപിക്ക് വേറൊരു അബദ്ധവും പിണഞ്ഞിരുന്നു. 21 വയസ് പോലും തികയാത്ത സ്ഥാനാര്‍ത്ഥിയെ മത്സരത്തിനിറക്കുകയായിരുന്നു. എന്നാല്‍ സൂക്ഷ്മ പരിശോധനയില്‍ വരണാധികാരി നാമനിര്‍ദേശ പത്രിക തള്ളി. പിന്നാലെ ഡമ്മി സ്ഥനാര്‍ത്ഥിയെ ഒറിജിനല്‍ സ്ഥാനാര്‍ത്ഥിയാക്കി പ്രഖ്യാപിക്കുകയായിരുന്നു. നടുവില്‍ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലായിരുന്നു സംഭവം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: