തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ ജില്ലയിൽ 230 പത്രികകൾ സൂക്ഷ്മ പരിശോധനയിൽ തള്ളി

കണ്ണൂർ: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ ജില്ലയിൽ 230 പത്രികകൾ സൂക്ഷ്മ പരിശോധനയിൽ തള്ളി.

ഇതോടെ നിലവിലുള്ള പത്രികകൾ 10,099 ആയി. ജില്ലാ പഞ്ചായത്തിൽ കിട്ടിയ 122 പത്രികകളും സ്വീകരിച്ചു. കോർപ്പറേഷനിൽ 442 പത്രികകളിൽ ഒരെണ്ണം നിരസിച്ചു. നഗരസഭകളിൽ ആകെ ലഭിച്ച 1902 പത്രികകളിൽ 50 എണ്ണം നിരസിച്ചു. 1852 പത്രികകളാണ് നിലവിലുള്ളത്. ബ്ലോക്ക് പഞ്ചായത്തുകളിൽ ആകെ ലഭിച്ച 846 പത്രികകളിൽ 29 എണ്ണം നിരസിച്ചു, 817 പത്രികകൾ സ്വീകരിച്ചു.

ഗ്രാമപ്പഞ്ചായത്തുകളിലായി ആകെ ലഭിച്ച 7017 നാമനിർദ്ദേശ പത്രികകളിൽ 6867 എണ്ണം സ്വീകരിച്ചു, 150 എണ്ണം നിരസിച്ചു.

അഞ്ച് പത്രികകൾ ആക്ഷേപത്തെ തുടർന്ന് മാറ്റിവച്ചു. ഒന്നിൽ കൂടുതൽ സെറ്റ് പത്രിക നൽകിയവരുടെ ഒരു പത്രിക നിലനിർത്തി ബാക്കി തള്ളി. ശ്രീകണ്ഠപുരം, മാലൂർ, ചിറ്റാരിപ്പറമ്പ് തുടങ്ങിയയിടങ്ങളിലാണ് ഇങ്ങനെ പത്രിക കൂടുതൽ തള്ളിയത്.

നഗരസഭകളിൽ തള്ളിയ പത്രികകൾ: തളിപ്പറമ്പ്-2, കൂത്തുപറമ്പ്-2, തലശ്ശേരി -1, ഇരിട്ടി-1, പാനൂർ-4, ശ്രീകണ്ഠപുരം-38, ആന്തൂർ-2.

ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകൾ:

കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത്- 22: ഗ്രാമ പഞ്ചായത്തുകൾ – 27; കോട്ടയം- 1, ചിറ്റാരിപറമ്പ്-22, കുന്നോത്ത്പറമ്പ്-3, പാട്യം-1; ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് – 1; ഗ്രാമ പഞ്ചായത്തുകൾ – 9; പായം-1 , അയ്യങ്കുന്ന്- 8; പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് – 1; ഗ്രാമ പഞ്ചായത്തുകൾ -44; കണിച്ചാർ -1, കൊട്ടിയൂർ-1 , മാലൂർ -42. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത്-0; ഗ്രാമ പഞ്ചായത്തുകൾ – 5; ചിറക്കൽ -2, വളപട്ടണം- അഴീക്കോട് -1, പാപ്പിശ്ശേരി – 2. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് – 1; ഗ്രാമ പഞ്ചായത്തുകൾ – 1; ചെമ്പിലോട് 1 , കടമ്പൂർ – 1 മാറ്റിവെച്ചു. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് -1; ഗ്രാമ പഞ്ചായത്തുകൾ – 15

ചെറുകുന്ന്- 15; പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് -0; ഗ്രാമ പഞ്ചായത്തുകൾ -33; ചെറുപുഴ- 13, രാമന്തളി – 27, കുഞ്ഞിമംഗലം- 2 , എരമം കുറ്റൂർ -1; പാനൂർ ബ്ലോക്ക് പഞ്ചായത്ത് – 1; ഗ്രാമ പഞ്ചായത്തുകൾ – 10; ചൊക്ലി -1; തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്- 2; ഗ്രാമ പഞ്ചായത്തുകൾ – 1; ധർമടം 1. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് – 0; ഗ്രാമ പഞ്ചായത്തുകൾ – 5; ഇരിക്കൂർ-1 , പയ്യാവൂർ -2, മയ്യിൽ-1 , കുറ്റ്യാട്ടൂർ-1, പടിയൂർ- ആക്ഷേപമുള്ള പത്രികകൾ 4. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് – 0; ഗ്രാമപ്പഞ്ചായത്തുകൾ -0

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: