ഇരിക്കൂറിൽ നാല് മുൻ പഞ്ചായത്ത് പ്രസിഡന്റുമാർ മത്സരരംഗത്ത്

ഇരിക്കൂർ : ഇരിക്കൂർ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ നാല് മുൻ പഞ്ചായത്ത്‌ പ്രസിഡന്റുമാർ മത്സരരംഗത്ത്. മൂന്നുപേർ മുസ്‌ലിം ലീഗിന്റെയും ഒരാൾ സി.പി.എമ്മിന്റെയും സ്ഥാനാർഥികളാണ്. ടി.പി. ഫാത്തിമ, കെ.ടി. നസീർ, കെ.ടി. അനസ് (മൂവരും ലീഗ്), സി. രാജീവൻ എന്നിവരാണ് മത്സരരംഗത്തുള്ള മുൻ പ്രസിഡന്റുമാർ. സി. രാജീവൻ 2005-ലും ടി.പി. ഫാത്തിമ 2010-ലും കെ.ടി. നസീറും കെ.ടി. അനസും 2015-ലുമാണ് പ്രസിഡന്റ്‌ പദവിയിലിരുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: