മട്ടന്നൂർ ടൗണിൽ റോഡ് നവീകരണത്തിന് തടസ്സമായ രണ്ട്‌ പെട്ടിക്കടകൾ പൊളിച്ചുനീക്കി

മട്ടന്നൂർ ടൗണിൽ റോഡ് നവീകരണത്തിന് തടസ്സമായ രണ്ട്‌ പെട്ടിക്കടകൾ പൊളിച്ചുനീക്കി. മട്ടന്നൂർ ബസ് സ്റ്റാൻഡിന് മുൻവശത്തുള്ള പെട്ടിക്കടകളാണ് ജെ.സി.ബി. ഉപയോഗിച്ച് പൊളിച്ചുമാറ്റിയത്. തലശ്ശേരി – വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി നഗരത്തിൽ റോഡ് വീതി കൂട്ടുന്നതിനാണ് ലോട്ടറി സ്റ്റാളും സ്റ്റേഷനറി സാധനങ്ങളും വിൽക്കുന്ന പെട്ടിക്കടയും നീക്കംചെയ്തത്.

പ്രവൃത്തി ആരംഭിക്കുന്നതിന് മുന്നോടിയായി റോഡരികിലെ കച്ചവടക്കാരോട് മാറാൻ നഗരസഭ നിർദേശം നൽകിയിരുന്നു. രണ്ടു പെട്ടിക്കടകൾ ഒഴികെ മറ്റുള്ളവർ മാറിയിരുന്നു. പുനരധിവാസം സംബന്ധിച്ച തർക്കം മൂലമാണ് ഇവ പൊളിച്ചു നീക്കുന്നത് നീണ്ടത്.

പോലീസ് സ്റ്റേഷന് പിറകിലായാണ് നഗരസഭ ഇവർക്ക് പുനരധിവാസ സൗകര്യം ഒരുക്കിയിരുന്നത്. ഓവുചാൽ കടന്നുപോകുന്ന സ്ഥലത്തായിരുന്നു പെട്ടിക്കടകളുണ്ടായിരുന്നത്. പെട്ടിക്കടയുടെ പൊളിച്ചിട്ട ഭാഗങ്ങൾ ഉടമസ്ഥർ നീക്കംചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: