എതിരാളികളില്ലാത്ത ആറ്‌ സി.പി.എം. സ്ഥാനാർഥികൾക്ക് സ്വീകരണം നൽകി

ആന്തൂർ നഗരസഭയിൽ വെള്ളിയാഴ്ച സൂക്ഷ്മപരിശോധനയിൽ പത്രിക സ്വീകരിച്ചതോടെ എതിരാളികളില്ലാത്ത ആറ്‌ വാർഡുകളിലെ സി.പി.എം. സ്ഥാനാർഥികൾക്ക് ഇടതുമുന്നണി പ്രവർത്തകർ സ്വീകരണം നൽകി.

സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ എതിരാളികളില്ലാത്ത സ്ഥാനാർഥികളെ ഹാരമണിയിച്ചു. തുടർന്ന് പ്രവർത്തകരുടെ അകമ്പടിയോടെ ധർമശാല ടൗണിൽ ആഹ്ളാദപ്രകടനവും നടത്തി. മുൻ നഗരസഭാ ചെയർപേഴ്സൺ പി.കെ.ശ്യാമള, സി.പി.എം. മുൻ തളിപ്പറമ്പ് ഏരിയാ സെക്രട്ടറി പി.മുകുന്ദൻ, സി.പി.എം. ഏരിയാ സെക്രട്ടറി കെ.സന്തോഷ് എന്നിവരും വിജയ ഘോഷയാത്രയിൽ പങ്കെടുത്തു.

മൊറാഴ വാർഡിൽനിന്ന് സി.പി.മുഹാസ്, കാനൂലിൽനിന്ന് എം.പ്രീത, കോൾമൊട്ടയിൽനിന്ന് എം.പി.നളിനി, നണിച്ചേരി വാർഡിൽനിന്ന് എം.ശ്രീഷ, ആന്തൂരിൽനിന്ന് ഇ.അഞ്ജന, ഒഴക്രോമിൽനിന്ന് വി.സതീദേവി എന്നിവരാണ് എതിരില്ലാതെ വിജയം ഉറപ്പിച്ചവർ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: