ബ്ലഡ്‌ ഡോണേഴ്സ് കേരള(ബി.ഡി.കെ) കണ്ണൂർ ജില്ലാക്കമ്മിറ്റി സ്നേഹപ്പുതപ്പ് സീസൺ 6 ജില്ലാതല വിതരണോൽഘാടനം നടത്തി

കണ്ണൂർ: ബ്ലഡ്‌ ഡോണേഴ്സ് കേരള(ബി.ഡി.കെ) കണ്ണൂർ ജില്ലാക്കമ്മിറ്റി യുടെ സ്നേഹപ്പുതപ്പ് സീസൺ 6 ന്റെ ജില്ലാതല വിതരണോൽഘാടനം കണ്ണൂർ തളിപറമ്പ് കാരുണ്യ ഭവൻ ചാണോകുണ്ടിൽ വെച്ച് നടത്തി. ബി.ഡി.കെ തളിപറമ്പ് താലൂക്ക് കമ്മിറ്റി ശേഖരിച്ച പുതപ്പുകൾ ബ്ലഡ്‌ ഡോണേഴ്സ് കേരള സംസ്ഥാന രക്ഷാധികാരി ഡോ: ഷാഹുൽ ഹമീദ് കാരുണ്യ ഭവൻ മദർ സുപ്പിയർ സിസ്റ്റർ അലക്സ്‌നു നൽകി ചടങ്ങിൽ ബി.ഡി.കെ കണ്ണൂർ ജില്ല വൈസ് പ്രസിഡന്റ്‌ അജേഷ് ആലക്കോട്, സ്നേഹ പുതപ്പ് ജില്ല കോ ഓർഡിനേറ്റർ അനൂപ് സുശീലൻ, ജില്ല എക്സിക്യൂട്ടീവ് മെമ്പർ നൗഷാദ് ബയക്കാൽ, തളിപറമ്പ് എക്സിക്യൂട്ടീവ് മെമ്പർ രാജേഷ് കട്ടയാൽ, യഹിയ, നിധിൻ ചുണ്ടയിൽ, സിസ്റ്റർ റുസിയ, സിസ്റ്റർ കൊച്ചുറാണി എന്നിവർ സംബന്ധിച്ചു
52ൽ പരം അച്ഛനമ്മമാരാണ് കാരുണ്യ ഭവനിൽ അന്തേവാസികളായിട്ടുള്ളത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: