ദേശീയ റിപ്പബ്ലിക്ക് ദിനാഘോഷം: നെഹ്‌റു യുവ കേന്ദ്ര പ്രസംഗ മത്സരം ഡിസംബര്‍ അഞ്ചിന്

കണ്ണൂർ: ഭാരത സർക്കാർ യുവജനകാര്യ കായിക മന്ത്രാലയവും കണ്ണൂർ നെഹ്‌റു യുവ കേന്ദ്രയും സംയുക്തമായി 2019 ൽ ഡൽഹിയിൽ നടക്കാനിരിക്കുന്ന ദേശീയ റിപ്പബ്ലിക്ക് ദിനാഘോഷത്തിന് മുന്നോടിയായി ‘ദേശസ്നേഹവും രാഷ്ട്ര നിര്‍മ്മാണവും’ എന്ന വിഷയത്തില്‍ ജിലാതല പ്രസംഗ മത്സരം (ഇംഗ്ലീഷ്/ഹിന്ദി) സംഘടിപ്പിക്കുമെന്ന് ജില്ലാ യൂത്ത് കോർഡിനേറ്റർ അറിയിച്ചു.ജില്ലയിൽ നിന്ന് ഒന്നാമതെത്തുന്നയാൾക്ക് സംസ്ഥാന തലത്തിൽ മത്സരിക്കാനും അവസരമുണ്ടാകും.ജനുവരിയിലാണ് മന്ത്രാലയം ദേശീയ മത്സരം  സംഘടിപ്പിക്കുന്നത്.ജില്ലാതല മത്സരം കണ്ണൂർ തളാപ്പിലുള്ള നെഹ്‌റു യുവ കേന്ദ്രയില്‍ ഡിസംബർ അഞ്ചിന് രാവിലെ മുതൽ  നടക്കും.18 നും 29 നും മദ്ധ്യേ പ്രായമുള്ള യുവതീ യുവാക്കൾക്ക് പങ്കെടുക്കാം.മത്സരവിജയികൾക്ക് യഥാക്രമം 5000,2000,1000 രൂപ ക്യാഷ്‌ പ്രൈസും പ്രശസ്തിപത്രവും നൽകും.

താൽപ്പര്യമുള്ളവർ വയസ്സ്,മേൽവിലാസം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുമായി നവംബർ 29 ന് മുമ്പായി രജിസ്റ്റർ ചെയ്യണം.അപേക്ഷാഫോം തളാപ്പിലുള്ള ജില്ലാ നെഹ്റു യുവ കേന്ദ്രയില്‍ നിന്ന് നേരിട്ട് ലഭിക്കും. facebook.com/NYKKannur എന്ന ഫേസ്ബുക്ക് പേജിലും രജിസ്ട്രേഷന്‍ ഫോം ലഭ്യമാണ്.മുൻവർഷങ്ങളിൽ ഇതേ മത്സരത്തിൽ പങ്കെടുത്തവർക്ക് ഇക്കുറി മത്സരിക്കാനാകില്ല.വിശദവിവരങ്ങൾക്ക് 0497 2700881 എന്ന നമ്പറിൽ ബന്ധപ്പെടാം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: