കള്ളക്കേസെടുത്ത പോലീസ് ഉദ്യോഗസ്ഥനെ നീക്കം ചെയ്യണം: കേരള പ്രവാസി ലീഗ്

തലശ്ശേരി. പ്രവാസിയും നിരപരാധിയുമായ താജുദ്ദീനെ കളവ് കേസ്സിൽ കുടുക്കി 54 ദിവസത്തോളം റിമാണ്ടിൽ വെക്കുകയും, സ്വന്തം മക്കളുടേയും ഭാര്യയുടേയും ബന്ധുക്കളുടേയും മുന്നിൽ വെച്ച് അപമാനിക്കുകയും ചെയ്ത പോലീസ് ഓഫീസറെ സർവീസിൽ നിന്നും നീക്കം ചെയ്യണമെന്നും, താജുദ്ദീന് ഉണ്ടായ കഷ്ടനഷ്ടങ്ങൾ കണക്കിലെടുത്ത് നഷ്ടപരിഹാരം നൽകണമെന്നും കേരള പ്രവാസി ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.പ്രശ്നം ഉടൻ പരിഹരിച്ചില്ലെങ്കിൽ പ്രവാസി ലീഗ് ശക്തമായ പ്രക്ഷോഭമാരം ഭിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ നയിക്കുന്ന യുവജന യാത്രയുടെ പ്രചരണാർത്ഥം പ്രവാസി ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവമ്പർ 26 ന് വാഹന പ്രചാരണ ജാഥ നടത്തും.പാനൂരിൽ വെച്ച് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് പൊട്ടങ്കണ്ടി അബ്ദുള്ള ഹാജി ഉൽഘാടനം ചെയ്യും.

ജില്ലാ പ്രസിഡണ്ട് സി- കെ.പി .മമ്മു, സി – പി .വി. .അബ്ദുള്ള, കെ.സി.അഹമ്മദ്, കെ.കെ. സൂപ്പി ഹാജി, മുനവ്വർ അഹമ്മദ്, കെ.സി. കുഞ്ഞബ്ദുള്ള, ഖാദർ മുണ്ടേരി, ഇ.കെ.ജലാലു, വി.പി.അബ്ദുള്ള എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: