കരിയർ സെമിനാറും പ്രശ്നോത്തരിയും സംഘടിപ്പിച്ചു.

കല്യാശ്ശേരി:ഹയർ സെക്കണ്ടറി പഠനത്തിന് ശേഷം ഉന്നത വിദ്യാഭ്യാസത്തിന് കേരളത്തിനകത്തും പുറത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചും വൈവിധ്യമാർന്ന കോഴ്സുകളെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും ഹയർ സെക്കണ്ടറി പഠനത്തിന് ശേഷം പങ്കെടുക്കാൻ പറ്റുന്ന മത്സരപരീക്ഷകളെക്കുറിച്ചും കൂടുതൽ അറിയുന്നതിന് വേണ്ടി കണ്ണൂർ ജില്ലയിലെ പത്തോളം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച സെമിനാർ മുൻ എൻട്രൻസ് എക്സാം ജോയിന്റ് കമ്മീഷണറും കരിയർ വിദഗ്ദനുമായ ഡോ.രാജു കൃഷ്ണൻ നയിച്ചു.

കരിയറുമായി ബന്ധപ്പെടുത്തി നടത്തിയ പ്രശ്നോത്തരി ക്യൂ ഫാക്ടറി ക്വിസ് മാസ്റ്റർ സ്റ്റേഹജ് കൈകാര്യം ചെയ്തു.പ്രശ്നോത്തരിയിൽ കണ്ണൂർ ജില്ലയിലെ പത്ത് ഗവൺമെന്റ് സ്കൂളുകളിലെ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ ടീമുകളായി പങ്കെടുത്തു.

കേരളത്തിനകത്തും പുറത്തുമുള്ള യൂണീവേഴ്സിറ്റികളെക്കുറിച്ചും അതിന് കീഴിലുള്ള ഇരുപതിനായിരത്തോളം വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചും മൂവായിരത്തി അഞ്ഞൂറോളം കോഴ്സുകൾ നൂറ്റി അമ്പതോളം വരുന്ന മത്സര പരീക്ഷകൾ ഇവയെ അടുത്തറിയാനും കരിയർ വിദഗ്ദരുമായി സംവദിക്കാനും ആവശ്യമായ കോച്ചിംഗ് മോക്ക് ടെസ്റ്റുകൾ അതിന് വേണ്ട ഗൈഡൻസ് എന്നിവ സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് കൂടി ലഭ്യമാക്കുമെന്നും അതിന് വേണ്ടിയുള്ള സിയൂസ് മൊബൈൽ ആപ്ലിക്കേഷനും വെബ്സൈറ്റും സജ്ജമാണെന്നും സിയൂസ് എഡ്യൂ കെയർ സ്ഥാപക സ്മിത സുകുമാരൻ പറഞ്ഞു.വിദ്യാർത്ഥികൾക്ക് കരിയർ സേവനങ്ങൾ ലഭ്യമാക്കുന്ന സിയൂസ് മൊബൈൽ ആപ്പിന്റെയും വെബ്യു സൈറ്റിന്റെയും ഉദ്ഘാടനവും പ്രശ്നോത്തരി വിജയികളായ ചാല ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ കാടാച്ചിറ ഹയർ സെക്കണ്ടറി സ്കൂൾ ടീമുകൾക്കുള്ള സമ്മാന ദാനവും കണ്ണൂർ ജില്ലാ കലക്ടർ മിർ മുഹമ്മദലി നിർവ്വഹിച്ചു. പരിപാടിയിൽ ശിലൻ സുഗുണൻ, കെ പി രവീന്ദ്രൻ, കെ പി ശ്രീധരൻ, സുബാഷ് ബാബു, ടി എൻ എം ജവാദ്, വിഷ്ണു നമ്പ്യാർ എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: