ചരിത്രത്തിൽ ഇന്ന്: നവംബർ 21

ഇന്ന് ലോക ഹലോ ദിനം

ലോക ടെലിവിഷൻ ദിനം

ലോക ഫിഷറീസ് ദിനം

ദേശീയ വിവര സാങ്കേതിക ദിനം

1791- നെപ്പോളിയന ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ ആർമിയുടെ കമാൻറർ – ഇൻ_ ചീഫായി നിയമിച്ചു.

1837 .. 22806 തവണ തുടർച്ചയായി സ്കിപിങ് നടത്തി തോമസ് മേറ്റസ് (US) ചരിത്രം സൃഷ്ടിച്ചു..

1905- ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് പ്രഥമ മത്സരം ആരംഭിച്ചു..

1906- ചൈന ഓപ്പിയം (കറുപ്പ്) വ്യാപാരം നിരോധിച്ചു..

1947- സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി തപാൽ സ്റ്റാമ്പ് പുറത്തിറങ്ങി…

1962- ഇന്ത്യ-ചൈന യുദ്ധം വെടി നിർത്തൽ പ്രഖ്യാപിച്ചു…

1963- തുമ്പയിൽ നിന്നും ആദ്യ റോക്കറ്റ് (നെറ്റ് അപ്പാച്ചെ ) വിക്ഷേപിച്ചു..

1970- സൈനിക അട്ടിമറി.. സിറിയയിൽ ഹഫിസ് – അൽ- ആസാദ് – അധികാരം പിടിച്ചു..

1971-പാക്കിസ്ഥാൻ ആഭ്യന്തര യുദ്ധത്തിൽ ഇന്ത്യൻ സേന മുക്തി ബാഹിനിയുടെ കരുത്തിൽ operation Garibpur ൽ പാക്കിസ്ഥാൻ പരാജയപ്പെട്ടു…

2017- 37 വർഷത്തെ അധികാരത്തിന് ശേഷം റോബർട്ട് മുഗാബെ അധികാരത്തിന്റെ പടിയിറങ്ങി…

ജനനം

1694- വോൾട്ടയർ – ഫ്രഞ്ച് ചിന്തകൻ – മത നവീകരണ പ്രസ്ഥാന നേതാവ്..

1948.. മുകുന്ദൻ സി മേനോൻ – മനുഷ്യാവകാശ പ്രവർത്തകൻ. പത്രപ്രവർത്തൻ

1953- ചെറിയാൻ ഫിലിപ്പ് – ഒരു കാലത്ത് കോൺഗ്രസ് പ്രവർത്തകൻ.. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ച് പാർട്ടിയിൽ നിന്നും പടിയിറങ്ങി.. ഇപ്പോൾ ഇടതുപക്ഷ സഹയാത്രികൻ..

1955- കരിവെള്ളൂർ മുരളി – സാഹിത്യകാരൻ, നാടകകൃത്ത്.. കരിവെള്ളൂർ സേനാനി എ.വി. കുഞ്ഞമ്പുവിന്റെ പുത്രൻ…

ചരമം

1970- ഡോ സി. വി. രാമൻ ഭൗതിക ശാസ്ത്രജ്ഞൻ, 1930ൽ രാമൻ ഇഫക്ടിന് നോബൽ നേടി…

1987- സ്വാമി ആനന്ദതീർഥർ – തലശ്ശേരി സ്വദേശി – ജാതി വിവേചന ത്തിനെതിരെ മരണം വരെ പോരാടിയ ആചാര്യൻ .. ശ്രീ നാരായണ ഗുരുവിന്റെ ശിഷ്യൻ

1991.. അവിനാശ ലിംഗം ചെട്ട്യാർ… തമിഴ്നാട്ടിൽ നിന്നുള്ള സ്വാതന്ത്ര്യ സമര സേനാനി, വിദ്യഭ്യാസ പ്രവർത്തകൻ, മുൻ പാർലമെന്റംഗം…

2008- പി.ഗംഗാധരൻ നായർ – ആകാശവാണിയെ ജനപ്രിയമാക്കിയ കുട്ടികളുടെ പരിപാടിയായ ബാലലോകത്തിലെ അമ്മാവൻ… അടൂരിന്റെ മുഖാമുഖം സിനിമയിലെ പ്രധാന താരം.. 1969ൽ UD ക്ലർക്ക് എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ്..

2010 – വൈദ്യ വിഭൂഷണം രാഘവൻ തിരുമുൽപ്പാട്.. പാരമ്പര്യ ആയുർവേദ വിദഗ്ധൻ – നാൽപ്പതോളം ആധികാരിക ഗ്രന്ഥം രചിച്ചു…

2011 – ഏറ്റുമാനൂർ സോമദാസൻ. കവി, നോവലിസ്റ്റ്

(എ .ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: