പാപ്പിനിശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽRDS -KSTP യുടെ അനാസ്ഥക്കെതിരെ റോഡ് ഉപരോധം

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ RDS -KSTP യുടെ അനാസ്ഥക്കെതിരെ പാലം പണി പൂർത്തികരിച്ച് 6 മാസം കഴിഞ്ഞിട്ടും MM ഹോസ്പിറ്റലും വിദ്യാഭ്യാസ സ്ഥാപനങ്ങളും നിരവധി വ്യാപാര സ്ഥാപനങ്ങളും ഉൾപ്പെടുന്ന പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണത്തിലും അടിപാതനിർമ്മാണത്തിലും കാണിക്കുന്ന അനാസ്ഥക്കെതിരെ പാപ്പിനിശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാട്ടിലെ പള്ളിക്ക് സമീപം KSTP റോഡ് ഉപരോധിച്ചു
ഇനിയും അപ്രോച്ച് റോഡ് നിർമ്മാണം നീട്ടികൊണ്ട് പോകുവാനാണെങ്കിൽ പൊതുജനത്തെ ഉൾപ്പെടുത്തി അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്ന് പ്രസ്ഥാപിച്ചു
ധർണസമരം കെ പി അബ്ദുൾ റഷീദിന്റെ അദ്യക്ഷതയിൽ ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് സി.പി റഷീദ് ഉദ്ഘാടനം ചെയ്തു.
അബ്ദുൽ കരീം, മുത്തലിബ് ഹാജി, മുഹമ്മദ് കുഞ്ഞി, ജാബിർ, അജ്മൽ മാങ്കടവ്, തുടങ്ങിയവർ നേതൃത്വം നൽകി ധർണ ഒ.കെ.മൊയ്തീൻ സ്വാഗതം പറഞ്ഞു സി.എച്ച് അബ്ദുൾ സലാം നന്ദി പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: