പയ്യന്നൂർ പെരുമ്പയിലെ ജ്വല്ലറി കേന്ദ്രീകരിച്ചു കോടികളുടെ നിക്ഷേപത്തട്ടിപ്പ്.
പയ്യന്നൂർ : പയ്യന്നൂർ പെരുമ്പയിലെ ജ്വല്ലറി കേന്ദ്രീകരിച്ചു കോടികളുടെ നിക്ഷേപത്തട്ടിപ്പ്.
പെരുമ്പ കെ. എസ്. ആർ. ടി. സിക്കു എതിർവശം പ്രവർത്തിക്കുന്ന രാജധാനി ജ്വല്ലറിയിൽ ആണ് വൻ നിക്ഷേപത്തട്ടിപ്പ് നടന്നത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ നിക്ഷേപം പിൻവലിക്കാൻ വന്ന ഉപഭോക്താക്കാളോട് ഇന്ന് കൂടി സാവകാശം ചോദിച്ചിരുന്നു.എന്നാൽ ഇന്ന് കട പൂട്ടി ഉടമസ്ഥൻ സ്ഥലം വിടുകയായിരുന്നു. തടിച്ചുകൂടിയ ഉപഭോക്താക്കളിൽ നിന്നാണ് ജ്വല്ലറിയിൽ വൻ നിക്ഷേപത്തട്ടിപ്പ് നടന്ന കാര്യം നാട്ടുകാർ അറിയുന്നത്. ജ്വല്ലറിയുടെ മറ്റു ശാഖകളും ഇന്ന് തുറന്നില്ല. ഇന്ന് ജോലിക്കാർ എത്താത്തതും സംശയം കൂട്ടാൻ കാരണമായി. ഏകദേശം 60 കോടിയുടെ തട്ടിപ്പ് നടന്നതായി കണക്കാക്കുന്നു