മുസ്ലിംലീഗ് നിവേദനം നൽകി.

പയ്യന്നൂർ .നഗരസഭ എഞ്ചിനീയറിങ് വിഭാഗത്തിൽ ബിൽഡിംഗ് ഇൻസ്പെക്ടറും ഒരു ഓവർസിയറും സ്ഥലം മാറിയിട്ട് ഒരു മാസത്തിലധികമായി.
ജീവനക്കാരുടെ കുറവ് കാരണം നൂറുകണക്കിന് ഫയലുകളാണ് തീരുമാനമാകാതെ കെട്ടിക്കിടക്കുന്നത്.
സാധാരണക്കാരുടെ വീടിനുള്ള അപേക്ഷ പോലും തീരുമാനം ആകാതെ കിടക്കുകയാണ്.
നഗരസഭാ പരിധിയിലെ മിക്ക റോഡുകളും പൊട്ടിപ്പൊളിഞ്ഞ് മാസങ്ങളായി അത് റിപ്പയർ ചെയ്യാൻ തീരുമാനമെടുത്ത് ഇതുവരെ നടപ്പാക്കിയിട്ടില്ല.
ഈ കാര്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മുൻസിപ്പൽ
മുസ്ലിംലീഗ് കമ്മിറ്റി നഗരസഭാ അധികൃതർക്ക് നിവേദനം നൽകി.
ജില്ലാ സെക്രട്ടറി കെ.ടി സഹദുള്ള, മുൻസിപ്പൽ മുസ്ലിംലീഗ് പ്രസിഡണ്ട് വി.കെ.പി ഇസ്മായിൽ, സെക്രട്ടറി കോച്ചൻ ലത്തീഫ്,
എം.എൻ.പി അബ്ദുൽ റഹിമാൻ, എസ്.കെ നൗഷാദ്, കെ.ഖലീൽ, എ.എം നിസാർ, നജ്മുദ്ധീൻ കവ്വായി
എന്നിവരടങ്ങിയ സംഘമാണ് നിവേദനം നൽകിയത്.