എം.ഡി.എം.എ.യും പണവുമായി മൂന്ന് പേർ അറസ്റ്റിൽ

കാസറഗോഡ്: കാറിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എ.യുമായി മൂന്ന് പേരെ പോലീസ് പിടികൂടി. കാസറഗോഡ്തളങ്കര ബാങ്കോട് സ്വദേശി പി.എച്ച്. അബ്ദുൾ ഖാദർ (40), കാഞ്ഞങ്ങാട് കുശാൽനഗർ സ്വദേശി സി. തസ്ലീം (33), കാസറഗോഡ് നുള്ളിപ്പാടി സ്വദേശി ടി.എ. ഷഹീർ ഖാൻ (36) എന്നിവരെയാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി.അജിത്കുമാറിൻ്റെ നേതൃത്വത്തിൽ ജൂനിയർ എസ്.ഐ.രാകേഷും സംഘവും അറസ്റ്റ് ചെയ്തത്.പ്രതികളിൽ നിന്ന് ആറ് ഗ്രാം എംഡി എം എ യും 11, 200 രൂപയുംപോലീസ് പിടിച്ചെടുത്തു.
കാസറഗോഡ് ഫോർട്ട് റോഡിൽ വെച്ചാണ് വാഹന പരിശോധനക്കിടെ കെ.എൽ.17.7867 നമ്പർ മാരുതി കാറിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എ.യുമായി പ്രതികൾ പോലീസ്പിടിയിലായത്.