പ്രണയം നടിച്ച് 17 കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
കാഞ്ഞങ്ങാട്: പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ അമ്പലത്തുകരമുണ്ടോട്ട് ചുണ്ട സ്വദേശി പി. യദുകൃഷ്ണനെ (20)യാണ് ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ കെ.പി.ഷൈൻ അറസ്റ്റ് ചെയ്തത്.പ്രണയം നടിച്ച് സ്റ്റേഷൻ പരിധിയിലെ 17 കാരിയെയാണ് ഇയാൾ ഇക്കഴിഞ്ഞ ആഗസ്റ്റ് മാസത്തിലും സപ്തംബർ മാസത്തിലും രണ്ടു ദിവസങ്ങളിലായി ആളൊഴിഞ്ഞ റബ്ബർ തോട്ടത്തിൽ വെച്ച് പീഡിപ്പിച്ചത്. പീഡനവിവരം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ പരാതിയുമായി പോലീസിലെത്തുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു .പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.