പയ്യന്നൂർ താലൂക്ക് തല
കാർഷിക ഭക്ഷ്യ സംസ്ക്കരണ ശില്പശാല സംഘടിപ്പിച്ചു.

പയ്യന്നൂർ നഗരസഭ ഹാളിൽ നടന്ന ശില്പശാലയുടെ ഉദ്ഘാടനം ചെയർപേഴ്സൺ കെ.വി.ലളിത നിർവ്വഹിച്ചു.
ജില്ലാ വ്യവസായ ഓഫീസ് മാനേജർ ഷമ്മി.എസ് .കെ അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ജയ സി, വി.ബാലൻ, ടി.വിശ്വനാഥൻ,കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ പി.പി.ലീല കൗൺസിലർമാർ , സംരംഭകർ തുടങ്ങിയവർ സംബന്ധിച്ചു.
തളിപ്പറമ്പ് ഉപജില്ല വ്യവസായ ഓഫീസർ കെ പി ഗിരീഷ് കുമാർ സ്വാഗതവും പയ്യന്നൂർ ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ശ്രീകാന്ത് ടി വി സ്വാഗതവും നന്ദിയും പറഞ്ഞു.പി എം എഫ് എം ഇ കണ്ണൂർ ജില്ലാ റിസോഴ്സ് അനൂജ് സോണൽ പദ്ധതി വിശദീകരണം നടത്തി. സംരംഭകത്വത്തിന്റെ വിവിധ മേഖലകളിലെ അവസരങ്ങളെ കുറിച്ച് വ്യവസായ വികസന ഓഫീസർ നിജീഷ് ആർ ക്ലാസുകൾ കൈകാര്യം ചെയ്തു.
സൂക്ഷ്മ ഭക്ഷ്യ സംസ്കരണ സംരംഭങ്ങൾക്കുള്ള സാമ്പത്തിക സാങ്കേതിക ബിസിനസ് പിന്തുണ ലഭ്യമാക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാറുകൾ സംയുക്തമായി നടപ്പിലാക്കിവരുന്ന പദ്ധതിയാണ് പി എം ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ് എൻറർപ്രൈസ് പദ്ധതി .പദ്ധതിക്ക് കീഴിൽ കാർഷിക വിഭവങ്ങളുടെ ഉൽപ്പന്നങ്ങളുടെ വിപണിയും വരുമാനവും ഉറപ്പാക്കുന്നു. കേരളത്തിലെ കാർഷിക വ്യവസായ മേഖലക്ക് ഒരു കൈത്താങ്ങ് ആകുന്നതിനാണ് പദ്ധതി ലക്ഷ്യം ഇടുന്നത്.
സംരംഭകർക്കും ഇത് മികച്ച വരുമാനം ലഭിക്കുന്നതോടൊപ്പം തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും സംരംഭകത്വം സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് ശില്പശാല സംഘടിപ്പിച്ചത്.