ലഹരിവസ്തുക്കൾ വാങ്ങാൻ പണംനൽകിയില്ല; മകൻ അമ്മയുടെ രണ്ടുകൈകളിലും വെട്ടി

കണ്ണൂർ: ലഹരി വസ്തുക്കൾ വാങ്ങാൻ പണം നൽകാത്തതിന് മകൻ അമ്മയുടെ രണ്ട് കൈകളിലും വെട്ടി പരിക്കേൽപ്പിച്ചു. കണ്ണൂർ വടക്കേപൊയ്ലൂരിലാണ് സംഭവം നടന്നത്. വടക്കേയിൽ ജാനുവിനെയാണ് മകൻ നിഖിൽ രാജ് വെട്ടി പരിക്കേൽപ്പിച്ചത്. അമ്മയ്ക്ക് പരാതിയില്ലെന്ന് പറഞ്ഞതിനാൽ കേസെടുത്തില്ലെന്ന് പോലീസ് പറഞ്ഞു.

പോലീസ് വീട്ടിലെത്തി മകനെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ്. ബാറുകളിൽ അടിയുണ്ടാക്കിയ കേസുകളുൾപ്പടെ നിഖിലിന്റെ പേരിലുണ്ട്. ഇയാൾ സ്വന്തം കൈകളിലും കുത്തി പരിക്കേൽപ്പിച്ചിട്ടുണ്ട്. നിരന്തരം പ്രശ്നക്കാരനായ ഒരാളാണ് നിഖിൽ.

മകനോട് ക്ഷമിച്ചെന്നും പരാതി നൽകാൻ തയ്യാറല്ലെന്നുമാണ് അമ്മ ജാനു പറയുന്നത്. നിഖിലിനെതിരെ വധശ്രമത്തിനുൾപ്പെടെ കേസെടുത്ത് മറ്റ് നിയമനടപടികൾ സ്വീകരിക്കാമെങ്കിലും അമ്മ പരാതി നൽകാത്തത് സാങ്കേതികമായി തടസ്സം സൃഷ്ടിക്കുന്നുണ്ടെന്ന് പോലീസ് പറയുന്നു. സ്ഥലം എംഎൽഎ കെ.പി മോഹനൻ ഉൾപ്പടെയുള്ളവർ സംഭവസ്ഥലത്തെത്തി കാര്യങ്ങൾ അന്വേഷിച്ചുവെങ്കിലും നിയമനടപടിക്ക് അമ്മ തയ്യാറായിട്ടില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: