90 പാക്കറ്റ് ഹാൻസ് പിടികൂടി.
തളിപ്പറമ്പ് : വിൽപനക്കായി കൊണ്ടു പോകുകയായിരുന്നനിരോധിത പുകയില ഉല്പന്നങ്ങളുമായി മധ്യവയസ്കനെ പോലീസ് പിടികൂടി. പട്ടുവം കാവുങ്ങലിലെ കെ.കുഞ്ഞിരാമനെ (67) യാണ് എസ്.ഐ.റുമേഷും സംഘവും പിടികൂടിയത്. പട്ടുവം ആശാരി വളവിൽ വെച്ചാണ് 90 പാക്കറ്റ് ഹാൻസുമായി ഇയാളെ പോലീസ് പിടികൂടിയത്.