ചരിത്രകാരനും മാധ്യമ പ്രവർത്തകനുമായ കെ.കെ അസൈനാർ മാസ്റ്റർ അന്തരിച്ചു

പയ്യന്നൂർ: മുതിർന്ന മാധ്യമ പ്രവർത്തകനും ചരിത്രകാരനുമായ രാമന്തളിയിലെ കെ.കെ അസൈനാർ മാസ്റ്റർ (82 ) അന്തരിച്ചു. ഏറെ കാലം പയ്യന്നൂരിൽ ചന്ദ്രിക ദിനപത്രത്തിൻ്റെ ലേഖകനായി പ്രവർത്തിച്ചിരുന്നു.
നിരവധി യാത്രാ വിവരണങ്ങളും ചരിത്ര ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ചരിത്രം തമസ്കരിച്ച പോരാട്ടം, ദക്ഷിണേന്ത്യയിലെ മുസ്ലിം തീർത്ഥാടന കേന്ദ്രങ്ങൾ, അഗ്ര – ഡൽഹി – അജ്മീർ, ലക്ഷദ്വീപ് മുതൽ അന്തമാൻ- നിക്കോബാർ ദ്വീപ് വരെ, സ്മൃതിപഥം, ചരിത്രം പൂവിട്ട മൺതരികളിലൂടെ, മദ്റസ അധ്യാപ ഗൈഡ്, ഉലമാ ജ്ഞാനവീകരികളിലെ പാദമുദ്രകൾ, ഏഴിമല ദേശം – ചരിത്രം തുടങ്ങിയവയാണ് ഗ്രന്ഥങ്ങൾ. മുസ്ലിം ലീഗ് സംസ്ഥന കൗൺസിലർ, മണ്ഡലം ജനറൽ സെക്രട്ടറി, രാമന്തളി ഗ്രാമപഞ്ചായത്ത് അംഗം, രാമന്തളി മുസ്ലീം ജമാഅത്ത് പ്രസിഡന്റ്, സെക്രട്ടറി, സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ, ജംഇയ്യത്തുൽ മുഅല്ലിമീൻ പയ്യന്നൂർ റെയിഞ്ച് സെക്രട്ടറി, പയ്യന്നൂർ പ്രസ് ഫോറം പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഇറയത്ത് കുഞ്ഞാമിന. മക്കൾ: ശരീഫ, ജമാൽ (മലേഷ്യ), ശംസുദ്ധീൻ (യു.എ.ഇ) , നസീമ. മരുമക്കൾ: അബ്ദു റഷീദ് തായിനേരി, സഫൂറ ചൂട്ടാട്, ശഫാന രാമന്തളി, കെ.കെ മുഹമ്മദ് കുഞ്ഞി ( പുഞ്ചക്കാട് മുസ്ലിം ജമാഅത്ത് പ്രസിഡന്റ്). സഹോദരങ്ങൾ: സൈനബ, പരേതരായ അബൂബക്കർ, ഖദീജ, കുഞ്ഞാമിന, പാത്തുമ്മ. ഖബറടക്കം വൈകുന്നേരം അഞ്ച് മണിക്ക് രാമന്തളി ജുമാമസ്ജിദ് ഖബറിസ്ഥാനിൽ.