വില്ലേജ് ഓഫീസുകൾക്കുനേരേയുള്ള പ്രതിഷേധം അടിസ്ഥാനരഹിതം- എൻ ജി.ഒ.എ.

കണ്ണൂർ: വില്ലേജ് ഓഫീസുകളിൽ വന്നുചേർന്ന നിലവിലെ സ്ഥിതിവിശേഷം പരിഹരിക്കപ്പെടുന്നതുവരെ വില്ലേജ് ഓഫീസർമാരെ ആക്ഷേപിക്കുന്ന, സമ്മർദത്തിലാക്കുന്ന നടപടികളിൽനിന്ന് ഭരണപക്ഷ രാഷ്ട്രീയകക്ഷികൾ പിന്തിരിയണമെന്ന് കേരള എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സർക്കാരിന്റെ ജാഗ്രതക്കുറവുകാരണം വന്നുചേർന്ന ഒരു വിഷയത്തിൽ, അക്കാര്യം മറച്ചുവെച്ചുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് പാപ്പിനിശ്ശേരി വില്ലേജ് ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ. നടത്താനുദ്ദേശിക്കുന്ന പ്രതിഷേധമാർച്ച് പുനഃപരിശോധനയ്ക്ക് വിധേയമാക്കണമെന്നും അസോസിയേഷൻ അറിയിച്ചു.