അരിയിൽ കരയപ്പാത്ത് ശ്രീ കതിവനൂർവീരൻ ദേവസ്ഥാനം പുത്തരി മഹോത്സവവും കുടുംബസംഗമവും

തളിപ്പറമ്പ്: അരിയിൽ കരയപ്പാത്ത് ശ്രീ കതിവനൂർവീരൻ ദേവസ്ഥാനത്ത് പുത്തരി മഹോത്സവവും കുടുംബസംഗമവും 2019 ഒക്ടോബർ 27ാം തീയ്യതി (1195 തുലാം 10)ന് . ഞായറാഴ്ച രാവിലെ 8:16 മുതൽ 8:58 വരെയുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രത്തിനകത്തേക്ക് പാലും അരിയും കയറ്റുന്ന കർമ്മത്തോടുകൂടി പുത്തരി ആഘോഷത്തിന് തുടക്കം ആകുന്നു. ശേഷം രാവിലെ 10 മണിയോടുകൂടി എല്ലാ കുടുംബാംഗങ്ങളുടെയും സാന്നിദ്ധ്യത്തിൽ കുടുംബസംഗമവും നടത്തും. ശേഷം മുതിർന്ന വ്യക്തികളെ ആദരിക്കുന്ന പരിപാടിയിൽ തളിപ്പറമ്പ മുൻ എം.എൽ.എ.സി. കെ. പി. പത്മനാഭൻ ഉദ്ഘാടനം ചെയ്യും. പ്രശസ്തവാഗ്മിയും, തെയ്യം ഗവേഷകനും, എഴുത്തുകാരനുമായ ഡോക്ടർ ആർ. സി. കരിപ്പത്തിന്റെ പ്രഭാഷണവും അന്നദാനവും ഉണ്ടായിരിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: