സ്വന്തം രക്തവും സമയവും സമ്പത്തും മറ്റുള്ളവർക്കായി സമർപ്പിച്ചവരുടെ സ്നേഹ സംഗമവും ജീവ രക്ഷ പുരസ്‌കാരം വിതരണവും

ബ്ലഡ്‌ ഡോണേഴ്സ് കേരള കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ “സമർപ്പണം 2019″ഉം ബ്ലഡ്‌ ഡോണേഴ്സ് കേരള കണ്ണൂർ ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ “ജീവ രക്ഷ പുരസ്‌കാരം” വിതരണവും ഞായറാഴ്ച രാവിലെ 10 മണിക്ക് കണ്ണൂർ താവക്കര പോലീസ് സഭ ഹാളിൽ വെച്ച് നടന്നു. കണ്ണൂർ കോർപ്പറേഷൻ മേയർ സുമ ബാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. ബി ഡി കെ സംസ്ഥാന സെക്രട്ടറി ഉണ്ണി പുത്തൂർ സ്വാഗതം പറഞ്ഞു. ബി ഡി കെ സംസ്ഥാന രക്ഷാധികാരി ഡോ. ഷാഹുൽ ഹമീദ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ റേഞ്ച് ഡി ഐ ജി ഓഫ് പോലീസ് കെ സേതുരാമൻ ഐ പി എസ് വിശിഷ്ടാതിഥിയായിരുന്നു. കണ്ണൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻന്റിംഗ് കമ്മറ്റി ചെയർമാൻ കെ പി ജയബാലൻ മാസ്റ്റർ, കണ്ണൂർ കോർപ്പറേഷൻആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വ.പി ഇന്ദിര,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷക്കീർ കെ വി,കണ്ണൂർ ജില്ലാ ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ കെ ബി ഷഹീദ, എം സി സി ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ.മോഹൻദാസ് എം, എയ്‌ഞ്ചൽസ് ഇന്റർനാഷണൽ ഫൗണ്ടേഷൻ വൈസ് ചെയർമാൻ ഡോ. സുൾഫിക്കർ അലി, ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ചെയർമാൻ കെ ജി ബാബു, ബി ഡി കെ സംസ്ഥാന പ്രസിഡണ്ട് വിനോദ് ഭാസ്‌ക്കർ, ട്രോമ കെയർ സൊസൈറ്റി പ്രസിഡന്റ് രഘുനാഥ് സി, കണ്ണൂർ ക്യാൻസർ കെയർ കൺസോഷ്യം പ്രസിഡണ്ട് പി നാരായണൻ, പാലിയേറ്റീവ് കെയർ ഇനിഷ്വറ്റീവ് ഇൻ കണ്ണൂർ പ്രസിഡണ്ട് പി വിജയൻ, ഐ ആർ പി സി ചെയർമാൻ പി സാജിദ്, ലുബ്നാഥ് ഷാ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പി ഷാഹിൻ, ശ്രീസത്യസായി ഓർഫനേജ് ട്രസ്റ്റ് സെക്രട്ടറി കെ സി ഷിജു, എൻ എഫ് പി ആർ കേരള സംസ്ഥാന വൈസ് പ്രസിഡണ്ട്ചിറക്കൽ ബുഷ്‌റ, ആർ ഐ ബി കെ സംസ്ഥാന ജനറൽ സെക്രട്ടറി വിനു പരിയാരം എന്നിവർ സംസാരിച്ചു. ഹോപ്പ് പിലാത്തറ മാനേജിംഗ് ട്രസ്റ്റി കെ എസ് ജയമോഹൻ ജീവ രക്ഷ പുരസ്‌കാരം ഏറ്റുവാങ്ങി.

blood

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: