മയ്യിലിൽ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ നാമജപ യാത്ര നടത്തി

മയ്യിൽ: ശബരിമലയിലും പമ്പയിലുമായി വിശ്വാസ സംരക്ഷണത്തിന്റെ പേരിൽ നാമജപം നടത്തുന്ന അയ്യപ്പൻമാർക്ക് നേരെ പോലീസ് നടത്തിയ അക്രമത്തിലും, ലാത്തിച്ചാർജ്ജിലും പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്തെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലേക്കും നടത്തുന്ന നാമജപ മാർച്ചിന്റെ ഭാഗമായി ശബരിമല കർമ്മസമിതി യുടെ നേതൃത്ത്വത്തിൽ മയ്യിൽ പോലീസ് സ്റ്റേഷനിലേക്ക് നാമജപ മാർച്ച് നടത്തി. ഗുരുസ്വാമിമാർ നേതൃത്വം നൽകിയ നാമ ജപയാത്രയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ചെക്യാട്ട്കാവ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച മാർച്ച് പോലീസ് സ്റ്റേഷനു മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് വിശ്വാസികൾ റോഡിൽ കുത്തിയിരുന്ന് ശരണം വിളിച്ചു. ഗണേഷ് വെള്ളിക്കീലിന്റെ അദ്ധ്യക്ഷതയിൽ രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് കാര്യകാരി സദസ്യൻ പി.സജീവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി.കെ.ശ്രീധരൻ, ടി.സി.മോഹനൻ, ബേബി സുനാഗർ, കെ.കെ.നാരായണൻ, എം.കെ .പുരുഷോത്തമൻ മാസ്റ്റർ, ഇ.കെ.ജയചന്ദ്രൻ , പി.പി. സജിത്ത്, ടി.കെ. റിജിൽ, രാഹുൽ.വി.പി.തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: