സഹപാഠിക്കൊരു സ്നേഹ സമ്മാനം

കണ്ണൂർ : പത്താം തരം തുല്യതാ പഠിതാക്കൾ ചേർന്ന് സഹപഠിതാവിന് വീൽ ചെയർ സമ്മാനിച്ചു. കേരളാ സാക്ഷരതാ മിഷൻ കണ്ണൂർ യൂണിറ്റിന്റെ കീഴിലെ ഗവ. വൊക്കേഷണൽ ഹെയർ സെക്കണ്ടറി സ്ക്കൂളിലെ പഠിതാക്കളാണ് തങ്ങളുടെ സഹപഠിതാവായ ശ്രീജുവിന് സ്നേഹോപഹാരം നൽകിയത്. കണ്ണൂർ ജില്ലാ അസി. കോ- ഓർഡിനേറ്റർ ശാസ്ത്ര പ്രസാദ്, സെൻട്രൽ കോ- ഓർഡിനേറ്റർമാരായ വസന്ത, സുജാത, നിഖിൽ മാഷ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. സാഹചര്യങ്ങൾ മനസ്സിലാക്കി മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഇത്തരം പ്രവൃത്തികൾ കേരള സംസ്ഥാന സാക്ഷരതാ മിഷനു തന്നെ അഭിമാനകരമാണെന്ന് കണ്ണൂർ ജില്ലാ അസി. കോ- ഓർഡിനേറ്റർ ശാസ്ത്ര പ്രസാദ് പറഞ്ഞു. വരും കാലങ്ങളിലും ഇത്തരം കൂട്ടായ പ്രവർത്തനങ്ങൾ നടത്തി സാക്ഷരതാ മിഷന്റെ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടായ് മാറണമെന്ന് സെൻട്രൽ കോ- ഓർഡിനേറ്റർ വസന്ത പഠിതാക്കളെ അറിയിച്ചു. കോ- ഓർഡിനേറ്റർ സുജാത, നിഖിൽ മാഷ് എന്നിവർ പ്രസംഗിച്ചു. പഠിതാക്കളായ നാസർ സ്വാഗതവും നൗഫൽ നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: