ചെറുപുഴ സെന്റ് മേരീസ്​ ഫൊറോന ദേവാലയത്തില്‍ മോഷണം. നേര്‍ച്ചപ്പെട്ടികള്‍ തകര്‍ത്ത് പണം കവര്‍ന്നു.

ചെറുപുഴ: ചെറുപുഴ സെന്റ് മേരീസ്​ ദേവാലയത്തില്‍ മോഷണം നടന്നു.ദേവാലയത്തിനുള്ളില്‍ ഉണ്ടായിരുന്ന രണ്ട് നേര്‍ച്ചപ്പെട്ടികള്‍ തകര്‍ത്ത് പണം കവര്‍ന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവമെന്നു കരുതുന്നു. രാവിലെ കുര്‍ബാനയ്ക്കായി അച്ചനെത്തുമ്പോള്‍ അള്‍ത്താരയ്ക്ക് സമീപത്തെ ഷട്ടറിന്റെ പൂട്ട് കാണാതെ വന്നപ്പോളാണ് സംശയം തോന്നിയത്. പരിശോധനയില്‍ ദേവാലയത്തിനുള്ളിലെ നേര്‍ച്ചപ്പെട്ടികള്‍ നഷ്​ട്ടപ്പെട്ടതായി കണ്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ദേവാലയത്തിനു പിന്നില്‍ മതിലുനു പുറത്ത് നേര്‍ച്ചപ്പെട്ടികള്‍ കണ്ടെത്തി. നേര്‍ച്ചപ്പെട്ടികള്‍ തകര്‍ത്ത് പണം കവര്‍ന്നതിനു ശേഷം മോഷ്​ടാക്കള്‍ മതിലു പുറത്തേയ്​ക്ക് ഇടുകയായിരുന്നു. ഇടവക വികാരി ഫാ. ജോര്‍ജ് വണ്ടര്‍കുന്നേല്‍ ചെറുപുഴ പോലീസില്‍ പരാതി നല്‍കി. പോലീസ്​ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: