ഒൻപത് പവനും നാല് ലക്ഷവുമായി മകളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ ഭർതൃമതി പിടിയിൽ

പയ്യന്നൂര്‍: കാണാതായ കോറോത്തെ മുപ്പത്തിനാലുകാരിയായ ഭര്‍തൃമതിയേയും കാമുകനേയും പോലീസിന്‍റെ അന്വേഷണത്തില്‍ കോഴിക്കോട് കണ്ടെത്തി. മാട്ടൂല്‍ നോര്‍ത്ത് ജസിന്തയിലെ ഹാരിസിനോടൊപ്പമാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്.
ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ മാസം 26 മുതല്‍ കോറോത്തെ യുവതിയെ കാണാതായതെന്ന പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തിരുന്നു.11 വയസുള്ള കുട്ടിയെ ഉപേക്ഷിച്ചാണ് യുവതി കടന്നുകളഞ്ഞത്.
മറ്റൊരു യുവാവിനൊപ്പമാണോ യുവതി പോയതെന്ന് സംശയിക്കുന്നതായി പരാതിയിലുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് യുവതിയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചത്.
ഒടുവില്‍ കസബ പോലീസിന്‍റെ സഹായത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപത്തെ വാടക വീട്ടില്‍നിന്നാണ് പയ്യന്നൂര്‍ പോലീസ് ഇരുവരേയും കണ്ടെത്തിയത്.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: ബാങ്കില്‍നിന്നെടുത്തതുള്‍പ്പെടെ 4,10,000 രൂപയും ഒന്‍പതു പവനുമായാണ് യുവതി കാമുകനോടൊപ്പം സ്ഥലം വിട്ടത്.
യാത്രക്കിടയില്‍ ഇരുവരും സിംകാര്‍ഡ് ഊരിക്കളഞ്ഞതോടെ ഇവരുടെ താവളം കണ്ടെത്താന്‍ പോലീസിന് നന്നായി ബുദ്ധിമുട്ടേണ്ടിവന്നു. ഒടുവില്‍ പയ്യന്നൂര്‍ എസ്‌ഐ യദുകൃഷ്ണന്‍, സിഐ മഹേഷ് കെ.നായര്‍, എഎസ്‌ഐ ദിലീപ് എന്നിവരുള്‍പ്പെട്ട സംഘമാണ് ഇരുവരും കോഴിക്കോടുണ്ടെന്ന് മനസിലാക്കിയത്.
പയ്യന്നൂരിലെ കടയില്‍ ജോലി ചെയ്തുവരവേയാണ് എതിര്‍വശത്തെ കടയിലെ ഹാരീസുമായി യുവതി അടുപ്പത്തിലായതും ഇരുവരുമൊന്നിച്ച് കടന്നതും.
കോഴിക്കോട്ടെത്തിയ ഇവര്‍മെഡിക്കല്‍ കോളജിനടുത്ത് വാടക വീടെടുത്ത് ഭാര്യാ ഭര്‍ത്താക്കന്മാരേപോലെ കഴിഞ്ഞു വരികയായിരുന്നു.
കസബ പോലീസും സ്‌പെഷല്‍ സ്‌ക്വാഡും സഹകരിച്ചതിനാലാണ് അഭിനവ ദമ്പതികളെ കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞത്.ആർഭാട ജീവിതത്തിലെ ചെലവുകള്‍ കഴിച്ച് യുവതിയുടെ കയ്യില്‍ അവശേഷിച്ചിരുന്നത് രണ്ടുലക്ഷത്തോളം രൂപ മാത്രമായിരുന്നു.
കുട്ടിയെ ഉപേക്ഷിച്ച് പോയത് ഗൗരവകരമായ കുറ്റമാണെന്നും പോലീസ് പറഞ്ഞു. ഇപ്പോൾ മെഡിക്കൽ പരിശോധന കഴിഞ്ഞു നാളെ കോടതിയിൽ ഹാജരാക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: