എ.വി. മൂസ നിര്യാതനായി

എടക്കാട്: കടമ്പൂർ അയോധ്യ ബസ്സ്റ്റോപ്പിന് സമീപം എടക്കാട് വീട്ടിൽ എ.വി. മൂസ (71) നിര്യാതനായി. പഴയകാല ബീഡി തൊഴിലാളിയും വയ്ക്കോൽ വ്യാപാരിയുമാണ്. ദീർഘകാലം എടക്കാട്ടെ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. പരേതരായ ചെറുവറക്കൽ ഇബ്രാഹീമിൻ്റെയും ഹവ്വഉയുടെയും മകനാണ്. ഭാര്യമാർ: പരേതയായ ബീബി, ഫൗസിയ. മക്കൾ: റഷീദ്, സുനീർ, മുനീർ,ഫഫ്സീർ, റംസീന, നസ്ലീന, ഫർസാന, പരേതനായ രശ്നീദ്. സഹോദരങ്ങൾ: കുഞ്ഞഹമ്മദ്, അസീസ്, അശ്റഫ്, ഹാഷിം, ബഷീർ, നഫീസ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: