രാമന്തളിയിൽ റെയ്ഡ് എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ.

പയ്യന്നൂർ . മയക്കുമരുന്ന് ലഹരിമാഫിയ പിടിമുറുക്കിയതോടെ രാമന്തളി പാലക്കോട് ഭാഗത്ത് എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ മാരക ലഹരി മരുന്നായ എം.ഡി.എം.എ.യുമായി യുവാവ് പിടിയിലായി. മാട്ടൂൽ ജസീന്ത ക്ക് സമീപം വാടക ക്വാട്ടേർസിൽ താമസിക്കുന്ന ഷൗക്കത്തിനെ (27)യാണ് കണ്ണൂർ എക്സൈസ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.പി. ജനാർദ്ദനനും സംഘവും ഇന്നലെ രാത്രി എട്ടിക്കുളത്ത് വെച്ച് പിടികൂടിയത്. പ്രതിയിൽ നിന്നും മാരക ലഹരി മരുന്നായ .380 മില്ലി ഗ്രാം എംഡി എം.എ. എക്സൈസ് സംഘം പിടിച്ചെടുത്തു. റെയിഡിൽ പ്രിവന്റീവ് ഓഫീസർമാരായ എം.പി. സർവ്വജ്ഞൻ, ടി. ബഷീർ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.സജിത്ത്, പി. സനൽകുമാർ, ഡ്രൈവർ സോൾ ദേവ് എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: