സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ പിടികിട്ടാപ്പുള്ളി പിടിയിൽ

തളിപ്പറമ്പ് : കേസിൽ സാക്ഷി പറയാൻ എത്തിയ വീട്ടമ്മയെ കോടതി കോമ്പൗണ്ടിൽ വെച്ച് ഭീഷണിപ്പെടുത്തിയ കേസിലെ പിടികിട്ടാപ്പുള്ളി പിടിയിൽ. രയരോം ബീ ബിം കാട് സ്വദേശി ആരി വേലിൽ സണ്ണി (62) യെയാണ് തളിപ്പറമ്പ് ഡിവൈ.എസ്.പി. ടി.കെ. രത്നകുമാറിന്റെ പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.ഐ. കെ.ഡി. ഫ്രാൻസിസ് , സിവിൽ പോലീസ് ഓഫീസർമാരായ ടി കെ.ഗിരീഷ്, സനീഷ് കരിപ്പാൽ എന്നിവരടങ്ങിയ സംഘം അറസ്റ്റു ചെയ്തത് 2000-ൽ രയരോം മൂലോത്തുംകുന്നിൽ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ സാക്ഷി പറയാനെത്തിയ പരാതിക്കാരന്റെ ഭാര്യ സോഫിയാമ്മയെ കോടതി വളപ്പിൽ വെച്ച് പ്രതി ഭീഷണിപ്പെടുത്തിയതിന് 2004 – ൽ കോടതി നിർദേശപ്രകാരം പോലീസ് കേസെടുത്തിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതിയെ 2006 ൽ തളിപ്പറമ്പ് കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: