മീൻ വണ്ടിയിൽ 2100 ലിറ്റർ സ്പിരിറ്റ് ഒരാൾ കൂടി അറസ്റ്റിൽ

ബേക്കൽ: മീൻ വണ്ടിയിൽ ഒളിപ്പിച്ച് കടത്തിയ 2100 ലിറ്റർ സ്പിരിറ്റു പിടികൂടിയ സംഭവത്തിൽ ഒളിവിൽ കഴിയുകയായിരുന്ന ഒരു പ്രതി കൂടി പിടിയിൽ . തൃശൂർ പുന്നയൂർ സ്വദേശി കുഞ്ചത്തൂർ തുമി നാട്ടിൽ താമസിക്കുന്ന അറക്കപറമ്പിൽ ഹൗസിലെ എ.എച്ച് അൻസീബി (34) നെയാണ് ബേക്കൽ പോലീസ്ഇൻസ്പെക്ടർ യു.പി. ബിപിനും സംഘവും അറസ്റ്റു ചെയ്തത് പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും നേരത്തെ

. മഞ്ചേശ്വരം
തുള്ളിനാടിയിലെ മുബാറക്ക് ( 30 ) , ഇമ്രാൻ (25) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

ഇക്കഴിഞ്ഞ ജൂൺ മാസം 16 ന് പുലർച്ചെ വാഹന പരിശോധനയിൽ കെ.എൽ. എ 19 എ.ഡി. 2031 നമ്പർ മീൻ ലോറിയിൽ
കർണ്ണാടകത്തിൽ നിന്നു കോഴിക്കോടേക്ക് കൊണ്ടു പോവുകയായിരുന്നു സ്പിരിറ്റ് കണ്ണൂരിലെത്തിയപ്പോൾ നിർദ്ദേശം ലഭിച്ചതിനെ തുടർന്ന് കർണ്ണാടകയിലേക്ക് തന്നെ തിരിച്ചു കൊണ്ടു പോകുകയായിരുന്നു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഉദുമ
പാലക്കുന്നിൽ വെച്ച് എസ്.എയുടെ നേതൃത്വത്തിൽ പരിശോധിച്ചപ്പോഴാണ് സ്പിരിറ്റ് പിടികൂടിയത്.വണ്ടിക്കുള്ളിലെ ഫ്രീസറിൽ മീൻബോക്സുകൾക്കിടയിൽ 35 ലിറ്ററിന്റെ 60 കന്നാസുകളിൽ സൂക്ഷിച്ച സ്പിരിറ്റാണ് പിടികൂടിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: