തളിപ്പറമ്പിൽ ലീഗിൽ പൊട്ടിത്തെറി സമാന്തര കമ്മിറ്റി
തളിപ്പറമ്പ് : ഏറെ നാളെത്തെ വിഭാഗീയത മറനീക്കി തളിപ്പറമ്പ് മുസ്ലീം ലീഗിൽ ഇരു വിഭാഗവും ചേരിതിരിഞ്ഞ് പൊട്ടിത്തെറിയിലേക്കു കടന്നു. മുൻ നഗരസഭാ ചെയർമാൻ അള്ളാംകുളം മുഹമ്മദിനെ അനുകൂലിക്കുന്ന വിഭാഗം യോഗം ചേർന്നു മുസ്ലീം ലീഗിനെയും പോഷക സംഘടനകളെ നയിക്കാനും പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ലീഗ് നേതാവ് പി.കെ. സുബൈറിനെ എതിർക്കുന്ന നഗരസഭാ കൗൺസിലറും ലീഗ് മുൻ സിപ്പൽ ട്രഷററുമായ കെ.മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിലാണ് വിഭാഗീയ ത യുടെ ഭാഗമായി പുതിയ കമ്മിറ്റി നിലവിൽ പ്രഖ്യാപിച്ചത്.