സ്‌കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കീഴ്പ്പള്ളി സ്വദേശി മരിച്ചു

ഇരിട്ടി : ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്നയാൾ മരണപ്പെട്ടു. കീഴ്പ്പള്ളിയിലെ വാഴപ്പള്ളിയിൽ സെബാസ്റ്റ്യൻ (ബാബു 57 ) ആണ് മരണമടഞ്ഞത്. ഭാര്യാ സഹോദരനൊപ്പം എടൂരിൽ നിന്നും കീഴ്പ്പള്ളിയിലേക്കുള്ള യാത്രമദ്ധ്യേ വളയംകോട് ടെലിഫോൺ എക്സ്ചേഞ്ചിന് സമീപത്തായിരുന്നു അപകടം. ഇവർ സഞ്ചരിച്ച സ്‌കൂട്ടർ ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നതിനിടെയാണ് മരണം. ഭാര്യ: എടൂർ കോക്കാട്ട് മുണ്ട കുടുംബാംഗം മേരി. മക്കൾ : ഭാവന, ഷെനിൽ. മരുമക്കൾ: രാഹുൽ ,ജോസ്ന . സഹോദരങ്ങൾ: ചിന്നമ്മ , റോസമ്മ, മേരി, ഏലിയാമ്മ, ജോസഫ് . സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം 5 ന് കീഴ്പ്പള്ളി വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പള്ളിയിൽ .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: