സബ്‌ രജിസ്ട്രാർ ഓഫീസുകൾ അനിശ്ചിതമായി അടച്ചിടുന്നത് ഒഴിവാക്കണമെന്ന് ആധാരമെഴുത്ത് അസോസിയേഷൻ

തദ്ദേശ സ്വയംഭരണ വാർഡുകൾ കൺടെയ്‌ൻമെന്റ് സോണാകുന്നതിനനുസരിച്ച് സബ്‌ രജിസ്ട്രാർ ഓഫീസുകൾ അനിശ്ചിതമായി അടച്ചിടുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നതായി ആധാരമെഴുത്ത് അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു. ലൈഫ് പദ്ധതിയുടെ ആധാരങ്ങൾ ഉൾപ്പെടെ നിരവധി ആധാരങ്ങൾ രജിസ്റ്റർ ചെയ്യാൻ സാധിക്കാതെ മുടങ്ങിക്കിടക്കുകയാണ്. ബാങ്ക് വായ്പയ്ക്കും മറ്റും ആവശ്യമായ ആധാരപകർപ്പും എടുക്കാൻ സാധിക്കുന്നില്ല. കുടിക്കട, ലിസ്റ്റ്, വിവാഹരജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾക്കുൾപ്പെടെയുള്ള ഓൺലൈൻ സേവനങ്ങളും ലഭ്യമല്ലാതാവുന്നു. കൃത്യമായി ഓൺലൈൻ ടോക്കണും സമയവും നല്കിയാണ് ആധാരം രജിസ്‌ട്രേഷൻ സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ കോവിഡ് നിബന്ധനകൾ കൃത്യമായി പാലിക്കാൻ സാധിക്കും. സബ്‌ രജിസ്ട്രാർ ഓഫീസുകൾ അടച്ചിടുന്നത് ഒഴിവാക്കണമെന്ന് ആധാരമെഴുത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.വി.രമേഷ്, ജില്ലാ സെക്രട്ടറി പി.എസ്.സുരേഷ്‌കുമാർ എന്നിവർ ആവശ്യപ്പെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: