ചെറുവാഞ്ചേരിയിലെ തോടുകളും പുഴകളും കരകവിഞ്ഞൊഴുകി

രണ്ടു ദിവസങ്ങളായി ചെയ്ത കനത്ത മഴയെത്തുടർന്ന് ചെറുവാഞ്ചേരിയിൽ തോടുകളും പുഴകളും കരകവിഞ്ഞൊഴുകി. പുഴകളുടെ സമീപത്ത് താമസിക്കുന്നവർ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മിക്ക വീടുകളിലും കിണറിൽ വെള്ളം ഉയർന്ന് ആൾമറയോളമെത്തി. പറമ്പുകളിൽ വെള്ളം നിറഞ്ഞ് ചെറിയ മരങ്ങൾ കടപുഴകാനുള്ള സാധ്യതയേറുകയാണ്. വയലുകളിലും വെള്ളം കയറി കൃഷിനാശം സംഭവിച്ചു. പുഴകളിൽ വെള്ളം പൊങ്ങിയതിനെത്തുടർന്ന് പരിസരത്തുള്ള വീടുകളിലും വെള്ളം കയറി മഠത്തിൽ പുഴയിൽ വെള്ളം പാലത്തിന് മുകളിൽ കയറിയത് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു. പൂവ്വത്തൂർ പാലം മുതൽ മുതിയങ്ങവരെയുള്ള പുഴയോരം കരയിടിച്ചിൽ ഭീഷണിയിലാണ്. ചീരാറ്റ വലിയപള്ളിക്കു സമീപം കുന്നിനുതാഴെ റോഡിലെ പാലത്തിലും വെള്ളം കയറി. പയ്യാംവയൽ, മണിയാറ്റ, കൂറ്റേരിപ്പൊയിൽ, മരപ്പാലം എന്നിവിടങ്ങളിൽ കൃഷിയിടത്തോട് ചേർന്നുള്ള തോടുകൾ നിറഞ്ഞൊഴുകുന്നത് കൃഷിയെ സാരമായി ബാധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: