സമാന്തര മദ്യ വിൽപ്പന നടത്തുന്ന യുവാവ് മാഹിമദ്യവുമായി അറസ്റ്റിൽ.

പയ്യന്നൂർ (കണ്ണൂർ): ബിവറേജസ് അവധി ദിവസങ്ങളിൽ സമാന്തര മദ്യ വിൽപ്പന നടത്തുന്ന യുവാവ് 21 കുപ്പി മാഹിമദ്യവുമായി അറസ്റ്റിൽ. പയ്യന്നൂർ കണ്ടോത്ത് മേലോത്ത് വളപ്പിൽ ഭാസ്‌കരന്റെ മകൻ സുധീർ (37) ആണ് പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. ശ്രീനാരായണ ഗുരു സമാധി ദിനമായ ശനിയാഴ്ച ബിവറേജസ് അവധി മുതലെടുത്ത് പയ്യന്നൂർ ബസ് സ്റ്റാൻഡിനടുത്തു നിന്നുമാണ് ഇയാൾ പോലീസ് പിടിയിലായത്. വിൽപനക്ക് കൈവശം വച്ചിരിക്കുന്നതിന് പുറമെ ഇയാളുടെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ കൂടുതൽ മദ്യകുപ്പികളും കണ്ടെത്തി. പയ്യന്നൂർ സി.ഐ ധനയജ്ഞൻ ബാബുവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നു എസ്.ഐ ശ്രീജിത്ത് കോടേരിയുടെ നിർദേശപ്രകാരം എഎസ്‌ഐ ബാലകൃഷ്ണൻ, സിപിഒമാരായ രാമകൃഷ്ണൻ, സുമേഷ് തുടങ്ങിയവരാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മുൻപും നിരവധി അബ്‌കാരി കേസുകളിൽ പ്രതിയാണ് സുധീർ.

✍🏻| അബൂബക്കർ പുർത്തീൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: