ഓട്ടോറിക്ഷയിൽ നിന്നും പണവും എടിഎം കാർഡക്കമുള്ള പേഴ്സ് മോഷ്ടിച്ച സംഭവത്തിൽ യുവാവിനെ പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തു.

പയ്യന്നൂർ (കണ്ണൂർ): ഓട്ടോറിക്ഷയിൽ നിന്നും പണവും എടിഎം കാർഡുമടങ്ങിയ പേഴ്സ് മോഷ്ടിച്ച സംഭവത്തിൽ യുവാവിനെ പയ്യന്നൂർ പോലീസ് മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് മന്ന ചൊക്രൻറ്റെവിടെ ഹൗസിൽ മൂസകുട്ടിയുടെ മകൻ സി.എച്ച് ഇസുദ്ദീൻ (43) ആണ് പയ്യന്നൂർ എസ്.ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പയ്യന്നൂരിൽ ഓട്ടോറിക്ഷ ഡ്രൈവറായ വിനോദ് കുമാർ പയ്യന്നൂർ പോലീസ് സ്റ്റേഷനു സമീപത്ത് പാർക്ക് ചെയ്തു പോലീസ് സ്റ്റേഷനിൽ സുഹൃത്തിന്റെ വാഹനാപകട കേസുമായി ബന്ധപ്പെട്ട് എത്തിയ സമയം പത്ത് മിനിറ്റിനുള്ളിൽ ആണ് പേഴ്സ് മോഷണം നടന്നത്. വെള്ളിയാഴ്ച ഉച്ചക്ക് മൂന്നരയോടെയാണ് കേസിനാസ്പദമായ സംഭവം. അഞ്ചായിരത്തിലേറെ രൂപ, എടിഎം കാർഡ്, വിലപ്പെട്ട രേഖകൾ അടങ്ങിയ പേഴ്സാണ് പത്ത് മിനിറ്റിനുള്ളിൽ നഷ്ടപ്പെട്ടത്. തുടർന്ന് ഓട്ടോറിക്ഷ ഡ്രൈവറുടെ പരാതിയിൽ നടത്തിയ പരിശോധനയിൽ സിസിടിവി ദൃശ്യങ്ങളിൽ നിന്നും നീല നിറത്തിലുള്ള ഷർട്ടും കറുത്ത പാന്റും ധരിച്ച പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചു. ഉന്നലെ രാത്രി പയ്യന്നൂർ എസ്.ഐ ശ്രീജിത്ത് കോടേരി, കണ്ട്രോൾ റൂം എസ്.ഐ രാധാകൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയിൽ പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിൽ വെച്ചു മദ്യപിച്ച് നടക്കുന്ന ഇയാളെ സംശയം തോന്നിയ പോലീസ് സ്റ്റേഷനിൽ എത്തിച്ചു നടത്തിയ ദേഹപരിശോധനയിൽ ഓട്ടോ ഡ്രൈവറുടെ നഷ്ടപ്പെട്ട പേഴ്സ് കണ്ടെടുത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
✍🏻| അബൂബക്കർ പുർത്തീൽ.