കരാറുകാരന്റെ ആന്മഹത്യ; കണ്ണൂരിൽ അഞ്ച് കോൺഗ്രസ് നേതാക്കൾ കസ്റ്റഡിയിൽ

കണ്ണൂർ:കണ്ണൂർ ചെറുപുഴയിലെ കരാറുകാരന്റെ ആന്മഹത്യയിൽ അഞ്ച് കോൺഗ്രസ് നേതാക്കൾ കസ്റ്റഡിയിൽ. റോഷി ജോസ്, ഉണ്ണികൃഷ്ണൻ, സി ടി സ്കറിയ, ടി വി അബ്ദുൾ സലിം, ജെ സെബാസ്റ്റ്യൻ എന്നിവരാണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
കെ കരുണാകരൻ സ്മാരക ആശുപത്രിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് കരാറുകാരൻ ആന്മഹത്യ ചെയ്ത ചെയ്ത സംഭവത്തിലാണ് പോലീസ് നടപടി. കരുണാകരൻ. ട്രസ്റ്റിന്റെ പേരിൽ വെട്ടിപ്പുനടത്തി എന്നതാണ് കേസിന്റെ ആധാരം. പിരിച്ചുകിട്ടിയ 30 ലക്ഷം രൂപയിൽ തിരിമറി നടത്തിയെന്ന് ആരോപിച്ച്ട്രസ്റ്റ് അംഗങ്ങൾ തന്നെ പരാതി നൽകിയിരുന്നു. ട്രസ്റ്റിൽ 8 അംഗങ്ങളാണുള്ളത്. ഇതിൽ മറ്റു ട്രസ്റ്റ് അംഗങ്ങളുമായി പിണങ്ങിയ 2 അംഗങ്ങളാണ് ഇവർക്കെതിരെ പരാതി നൽകിയത്. ട്രസ്റ്റ് അംഗങ്ങൾക്കെതിരെ വഞ്ചനാകുറ്റം ചുമത്തി അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് പുറത്തുവരുന്ന വിവരം. ഇക്കഴിഞ്ഞ സെപ്റ്റംബർ 5 നാണ് കരാറുകാരനായ മുത്തപ്പാറകുന്നേൽ ജോസഫിനെ കെ കരുണാകരൻ മെമ്മോറിയൽ ആശുപത്രിയുടെ മുകളിലത്തെ നിലയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആശുപത്രിയുമായി ബന്ധപ്പെട്ട സാമ്പത്തിക കേസിൽ ഏക സാക്ഷിയായിരുന്നു മരണപ്പെട്ട ജോസഫ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: