ചക്കരക്കല്ലിൽ കടയ്ക്ക് തീപിടിച്ചു

ചക്കരക്കല്‍: ചക്കരക്കല്‍ നഗരത്തെ

മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തി അഗ്‌നിബാധ.നഗരത്തെ ഒന്നാകെ വിഴുങ്ങുമായിരുന്ന തീപിടിത്തം നാട്ടുകാരും വ്യാപാരികളും പൊലിസും വിവിധയിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നടത്തിയ അതീതീവ്രമായ രക്ഷാപ്രവര്‍ത്തനം കാരണമാണ് നിയന്ത്രിച്ചത്. തീപിടിച്ച കട പൂര്‍ണമായും കത്തിനശിച്ചു. ഇന്ന് രാത്രി എട്ടുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. അഞ്ചരക്കണ്ടി റോഡിലെ ജില്ലാ ബാങ്കിന് സമീപമുള്ള നാഷനല്‍ സൂപ്പര്‍ഷോപ്പാണ് കത്തി നശിച്ചത്.രണ്ടാം നിലയിലാണ് തീപിടിച്ചത്. കടയിലുണ്ടായ മുഴുവന്‍ സാധനങ്ങളും കത്തി നശിച്ചു.ജീവനക്കാര്‍ കട അടക്കാന്‍ നേരത്താണ് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. പെട്ടെന്ന് തന്നെ തീ മുറിയിലാകെ പടര്‍ന്നു പിടിക്കുകയായിരുന്നു.ഷോര്‍ട്ട് സര്‍കൃൂട്ടാണ് അപകടകാരണമെന്നാണ് നിഗമനം.മട്ടന്നുരില്‍ നിന്നും കണ്ണൂരില്‍ നിന്നും എത്തിയ അഗ്‌നിശമന സേനയും നാട്ടുകാരും പൊലിസും ചേര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് തീ അണക്കാന്‍ കഴിഞ്ഞത്.പടര്‍ന്നു പിടിക്കാതെ നിയന്ത്രിച്ചതിനാല്‍ സമീപത്തെ സ്ഥാപനങ്ങളിലേക്ക് തീ പടര്‍ന്നില്ല.കടയിലുണ്ടായിരുന്ന ക്രോക്കറി,കിച്ചണ്‍ സാധനങ്ങളാണ് കത്തിനശിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: