കൂത്തുപറമ്പ് ടൗണിലെ ഗതാഗത കുരുക്കഴിക്കാൻ താത്കാലിക ബൈപ്പാസ് റോഡ് നിര്‍മാണം തുടങ്ങി

കൂത്തുപറമ്പ്:കൂത്തുപറമ്പ് ടൗണിലെ ഗതാഗത കുരുക്കഴിക്കാൻ ടൗണില്‍ താത്കാലിക ബൈപ്പാസ് റോഡ്

നിര്‍മാണം തുടങ്ങി. കെ.എസ്.ടി.പി. റോഡ് നവീകരണത്തെ തുടര്‍ന്ന് ടൗണില്‍ ഗതാഗതക്കുരുക്ക് പതിവായ സാഹചര്യത്തിലാണ് ബൈപ്പാസ് നിര്‍മാണം നടക്കുന്നത്
പാറാലിലെ നിര്‍ദിഷ്ട ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് കണ്ണൂര്‍ റോഡിലേക്കാണ്‌ ബൈപ്പാസ് റോഡ് നിര്‍മിക്കുന്നത്. ബസ് സ്റ്റാന്‍ഡിനുവേണ്ടി കണ്ടെത്തിയ സ്ഥലത്ത് മണ്ണിട്ടുനികത്തിയാണ് റോഡ് നിര്‍മാണം. ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി രാത്രിയിലാണ് ജെ.സി.ബി. ഉപയോഗിച്ച്‌ റോഡ് പ്രവൃത്തികള്‍ നടക്കുന്നത്.
തലശ്ശേരി-വളവുപാറ കെ.എസ്.ടി.പി. റോഡ് നവീകരണത്തിന്റെ ഭാഗമായുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ കൂത്തുപറമ്പ് ടൗണിലാണ് നടക്കുന്നത്. റോഡ് നവീകരണം ടൗണിലേക്ക് കടന്നതോടെ പാറാലിനും ട്രാഫിക് സര്‍ക്കിളിനുമിടയില്‍ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്. ഏതാനും മാസം മുന്‍പ്‌ നടന്ന കൂത്തുപറമ്പ് നഗരസഭാ ട്രാഫിക് അവലോകനയോഗത്തിലാണ് താത്കാലിക ബൈപ്പാസ് നിര്‍മാണം തീരുമാനിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: