ചോദ്യം ചെയ്യൽ ഇന്നും തുടരും; വധഭീഷണിയെ തുടന്ന് ഫ്രാങ്കോയുടെ സുരക്ഷ ശക്തമാക്കി

കന്യാസ്ത്രീയുടെ പീഡന പരാതിയിൽ തുടർച്ചയായി മൂന്നാം ദിവസം ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ

സംഘം ചോദ്യം ചെയ്യും. രാവിലെ പത്തരയ്ക്കാണ് ചോദ്യം ചെയ്യൽ ആരംഭിക്കുക. ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിന്റെ കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാകും. രണ്ടുദിവസം തുടർച്ചയായി ചോദ്യം ചെയ്തിട്ടും ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാതെ വിട്ടയയ്ക്കുകയായിരുന്നു. കുറച്ചു കാര്യങ്ങളിൽ കൂടി വ്യക്തത വരുത്താനുണ്ടെന്നും അതിനുശേഷം മാത്രമേ അറസ്റ്റ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാനാകുവെന്നുമായിരുന്നു അന്വേഷണസംഘം കഴിഞ്ഞ ദിവസം അറിയിച്ചത്. ഇന്ന് ഉച്ചവരെ ചോദ്യം ചെയ്യൽ തുടരുമെന്ന് അന്വേഷണ ചുമതയുള്ള കോട്ടയം എസ്.പി ഹരിശങ്കർ കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

അർദ്ധരാത്രിയിൽ ബിഷപ്പിനെ ഒരു നോക്കു കാണാൻ

വധഭീഷണിയുണ്ടന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്ന് ഫ്രോങ്കോ മുളയ്ക്കലിന്റെ സുരക്ഷ പൊലീസ് വർദ്ധിപ്പിച്ചു. ഫ്രാങ്കോ മുളയ്ക്കൽ താമസിക്കുന്ന ക്രൗൺ പ്ലാസ ഹോട്ടലിന്റെ സുരക്ഷ ശക്തമാക്കി. വിദേശത്ത് നിന്നടക്കം ഹോട്ടലിലേക്ക് ഭീഷണി ഫോൺ വിളികളെത്തി. രാത്രി വൈകി എസ്.പി ഹരിശങ്കർ ഹോട്ടലിലെത്തി സുരക്ഷ വിലയിരുത്തി.

ബിഷപ്പിനെ അറസ്റ്റു ചെയ്യണം എന്നാവശ്യപ്പെട്ടുള്ള സമരം കൂടുതൽ ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.

അതേസമയം ജലന്ധർ രൂപതയുടെ ചുമതലയിൽ നിന്ന് ഫ്രാങ്കോ മുളയ്ക്കലിനെ നീക്കം ചെയ്തതായി സിബിസിഐ കഴിഞ്ഞദിവസം വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ജലന്ധർ ബിഷപ്പ് സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് മാർപാപ്പയ്ക്ക് ഫ്രാങ്കോ മുളക്കൽ അപേക്ഷ അയച്ചിരുന്നു. ഇതിനെ തുടർന്നാണ് നടപടിയെന്നാണ് വിശദീകരണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: