ചരിത്രത്തിൽ ഇന്ന്: ദിവസവിശേഷം സെപ്തംബർ 21

ദിവസവിശേഷം സെപ്തംബർ 21
സുപ്രഭാതം…

ഇന്ന് ലോക അൾഷിമേഴ്സ് ദിനം…
ലോക സമധാന ദിനം
ബയോസ്ഫിയർ ദിനം
world gratitude day
1746- ഒന്നാം കർണാടിക് യുദ്ധം അവസാനിച്ചു. ബ്രിട്ടിഷുകാർ ഫ്രഞ്ചുകാരിൽ നിന്ന്‌ ചെന്നൈയിലെ സെന്റ് ജോർജ് കോട്ട തിരിച്ചു പിടിച്ചു…
1792.. ഫ്രഞ്ച് വിപ്ലവം.. ഫ്രഞ്ച് രാജാക്കൻമാരുടെ ഏകാധിപത്യം അവസാനിപ്പിച്ചതായി വിപ്ലവ നേതാക്കളുടെ പ്രസ്താവന..
1949- മണിപ്പൂർ ഇന്ത്യൻ യൂനിയനിൽ ലയിച്ചു…
1949- ചൈനയെ പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയായി പ്രഖ്യാപിക്കുന്നു. ഒക്ടോബർ ഒന്നിന് നിലവിൽ വരും..
1964- മാൾട്ട ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം നേടി
1966- മിഹിർ സെൻ പേർഷ്യൻ ഉൾക്കടൽ നീന്തിക്കടന്നു..
1968- ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം RAW സ്ഥാപിതമായി..
1981- ബെലിസ് ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം നേടി
1991- അർമേനിയ USSR ൽ നിന്നും സ്വാതന്ത്ര്യം നേടി സ്വതന്ത്ര രാജ്യമായി
1993- lRS IE ഉപഗ്രഹം വിക്ഷേപിച്ചു…
1994- ഗുജറാത്തിലെ സൂരറ്റിൽ നിരവധി പേരുടെ മരണത്തിന് കാരണമാക്കിയ പ്ലേഗ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തു..
1995- അന്ധവിശ്വാസത്തിന്റെ കൂടാരത്തിൽ നിന്നും വലിയൊരു വിഭാഗം ഇന്ത്യൻ ജനത ഒട്ടും വളർന്നിട്ടില്ലെന്ന് തെളിയിക്കുന്ന ഗണപതിയുടെ വിഗ്രഹം പാൽ കുടിക്കുന്നു എന്ന വാർത്ത ഹോട്ട് ന്യൂസായി പ്രചരിച്ച ദിവസം..

ജനനം
1866 .. ഹെൽബർട്ട് ജോർജ് (H G) വെൽസ്.. ഇംഗ്ലിഷ് നോവലിസ്റ്റ്. രാഷ്ട്രിയ, യുദ്ധ നിയമ വിദഗ്ധൻ, ശാസ്ത്ര കഥകളുടെ പിതാവ്…
1896- വാൾട്ടർ ബ്രൂനിത് ജനനം. മരണം വഴി പ്രശസ്തി. 2011 ഏപ്രിൽ 14 ന് മരിക്കുമ്പോൾ 2009-14 കാലയളവിൽ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു….
1944- മുസഫർ അലി.. ഹിന്ദി കവി, ചലച്ചിത്ര സംവിധായകൻ, മുൻ MP സുഭാഷിണി അലിയുടെ മുൻ ഭർത്താവ്..
1964- സുധാ ചന്ദ്രൻ… 1982ൽ തന്റെ 18 മത് വയസ്സിൽ അപകടത്തിൽ ഒരു കാൽ നഷ്ടപ്പെട്ടിട്ടും മന ധൈര്യം നില നിർത്തി കൃത്രിമ കാൽ ഉപയോഗിച്ച് നൃത്തം ജീവിത ചര്യയാക്കിയ പ്രതിഭാസം..
1979- ക്രിസ് ഗെയിൽ – വെസ്റ്റിന്ത്യൻ ക്രിക്കറ്റ് താരം. ക്രിക്കറ്റിന്റെ 3 ഫോർമാറ്റിലും സെഞ്ചുറി നേടിയ ആദ്യ താരം..

ചരമം
1928- ഇന്ന് ശ്രീനാരായണ ഗുരു സമാധി.. 1856 ൽ ചെമ്പഴന്തിയിൽ ജനിച്ച , കേരളം കണ്ട ഏറ്റവും വലിയ സാമൂഹ്യ വിപ്ലവകാരി, ഗാന്ധിജിയുടെയും, ടാഗൂറിന്റെ യും ആദരവ് ഏറ്റുവാങ്ങിയ പ്രതിഭ… 1903 ൽ SNDP സ്ഥാപിച്ചു..
1998- ഫ്ലോറൻസ് ഗ്രിഫിത്ത് ജോയ്നർ എന്ന ഫ്ലോ ജോ.. അകാലത്തിൽ വിട പറഞ്ഞ അമേരിക്കൻ അത് ലറ്റ്..
1989- രജനി തിരിഗാമ.. ശ്രീലങ്കൻ മനുഷ്യാവകാശ പ്രവർത്തക.. LTTE വിരുദ്ധ നിലപാടിന്റെ പേരിൽ അവരാൽ വെടിയേറ്റ് കൊല്ലപ്പെട്ടു..
2008- ദിൽ ഗിരി ബന്ദേ വിജേതുംഗ… ശ്രീലങ്കയുടെ മുൻ പ്രസിഡണ്ടും പ്രധാനമന്ത്രിയും..
(എ ആർ ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: