കണ്ണൂരില്‍ ആദ്യവിമാനം ഇറക്കിയവരില്‍ അഭിമാനിക്കാൻ സ്വന്തം നാട്ടുകാരനും

കണ്ണൂര്‍: കണ്ണൂരില്‍ ആദ്യവിമാനം ഇറക്കിയവരില്‍ സ്വന്തം നാട്ടുകാരനും. കണ്ണൂര്‍ വിമാനത്താവളത്തിന് കൊമേഴ്സ്യല്‍ ലൈസന്‍സ്

നല്‍കുന്നതിന്റെ ഭാഗമായാണ് വ്യാഴാഴ്ച വലിയ യാത്രാവിമാനം പറത്തിയുള്ള പരിശോധന നടന്നത്. ഇരിട്ടി കരിക്കോട്ടക്കരി സ്വദേശി ജിന്‍സണ്‍ ആണ് ആദ്യമായി ഇറക്കിയ എയര്‍ ഇന്ത്യ ടീമില്‍ ഉണ്ടായിരുന്നത്.(Jeffin George CheriyamKunnel )

ഇരുന്നൂറോളം യാത്രക്കാരെ കയറ്റാവുന്ന എയര്‍ ഇന്ത്യയുടെ ബോയിങ് 737 വിമാനമാണ് പരീക്ഷണപ്പറക്കല്‍ നടത്തിയത്. ആറുതവണ വിമാനം പറത്തിനോക്കിയും മറ്റു സുരക്ഷാകാര്യങ്ങള്‍ പരിശോധിച്ചുമാണ് നടപടി പൂര്‍ത്തിയാക്കുക. ആദ്യമായാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനമിറക്കി പരിശോധന നടത്തിയത്. കണ്ണൂര്‍ വിമാനത്താവളം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കും. വിമാനം ഇറക്കിയ ശേഷം സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് വലിയ യാത്രാവിമാനം പറത്തിയതിന്റെ റിപ്പോര്‍ട്ട് പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിന് ഉടന്‍ തന്നെ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: