പാമ്പുരുത്തി പുഴയിൽ ഇന്ന് വൈകുന്നേരം കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കണ്ണൂർ:  പാമ്പുരുത്തി പുഴയിൽ തോണി മറിഞ്ഞ് കാണാതായ മുനീസിന്റെ മൃതദേഹം കണ്ടെത്തി. 21 വയസ്സായിരുന്നു. പാമ്പുരുത്തി കൂലോത്തുപുരയിൽ പരേതനായ ഇദ് രീസിന്റെയും നഫീസയുടെയും മകനാണ്. ഇന്നു വൈകീട്ട് 5 മണിയോടെ തോണി മറഞ്ഞായിരുന്നു അപകടം. നാട്ടുകാരും മയ്യിൽ പൊലീസും ഫയർഫോഴ്സും സ്ഥലത്ത് തിരച്ചിൽ നടത്തിയിരുന്നു. ഇതേതുടർന്നാണ് രാത്രി 8.45ഓടെ മൃതദേഹം കണ്ടെത്തിയത്. ജാമിഅഃ ഹംദർദ് കണ്ണൂർ ക്യാംപസിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിയാണ് മുനീസ്. സഹോദരങ്ങൾ: റാഷിദ്, മുബഷിറ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: