മൈക്രോ കണ്ടെയ്‌ൻമെൻറ് സോൺ നടപ്പിലാക്കുക: വ്യാപാരി വ്യവസായി സമിതി

കോവിഡ് മൂലം തീരാ ദുരിതത്തിലായ വ്യാപാര മേഖലയിലെ തകർച്ച ഒഴിവാക്കി വ്യാപാരി സമൂഹത്തെ സഹായിക്കാൻ പ്രയോഗിക നടപടി വേണമെന്നും,

വ്യാപാര വ്യവസായ സ്ഥാപനങ്ങൾ പൂർണ്ണമായും അടച്ചിടുന്നതോടെ നിത്യ വരുമാനം പോലുമില്ലാതെ വ്യാപാരികളും, തൊഴിലാളികളും പട്ടിണിയിലാണ്. അനുബഡമായുള്ള ആയിരക്കണക്കിനാളുകളും സമാന സ്ഥിതിയിൽ വലിയ പ്രതിസദ്ധിയിലൂടെയാണ് കടന്ന് പോകുന്നത്. മുഖ്യമന്ത്രി നേരത്തേ പ്രഖ്യാപിച്ചതുപോലെ സമ്പർക്ക ഏരിയയിൽ 100 മീറ്റർ മൈക്രാ കൺടേയ്മെന്റ് സോണുകളാക്കി,ഓണം പോലെ കൂടുതൽ ഉഭഭോക്താക്കൾ വരുന്ന സമയങ്ങളിൽ ആൾ തിരക്ക് ഒഴിവാക്കുന്നതിന് വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയംനിട്ടി കൊണ്ട് തിരക്കും ആൾകൂട്ടവും ഒഴിവാക്കിയും, കോവിഡ് നിയന്ത്രണങ്ങളോടെ പ്രവർത്തിക്കുന്നതിന് അനമതി നൽകണമെന്നും കടുതൽ സമയം വ്യാപാര കേന്ദ്രങ്ങൾ തുറക്കുമ്പോൾ തിരക്ക് കുറയ്ക്കുവാൻ സാധിക്കുമെന്നും വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ ഭാരവാഹി യോഗം ആവശ്യപ്പെട്ടു,,,,,,,,,,

രോഗവ്യാപാനം ഉണ്ടാവുന്നത് വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് മാത്രമെന്ന നിലയിൽ വ്യാപാര സ്ഥാപനം അടച്ചിടൽ മാത്രമാണ് പ്രതിവിധിയെന്നുള്ള ഇന്നത്തെ മാനദണ്ഡം മാറ്റണമെന്നും കോവിഡ് വ്യാപനം തടയാനുള്ള നിയന്ത്രണങ്ങൾ ഏകപക്ഷീയമായി നടപ്പിലാക്കരുതെന്നും പൊടുന്നനെയുള്ള അടച്ച്പൂട്ടൽ മൂലം ലക്ഷക്കണക്കിന് രുപയുടെ നാശനഷ്ടമാണ് വ്യാപാരികൾക്ക് ഉണ്ടാവുന്നത് തീർത്തും തകർന്ന് കൊണ്ടിരിക്കുന്ന വ്യാപാര വ്യവസായ മേഖലയ്ക്ക് സഹായകമേകി പ്രയോഗിക തീരുമാനം ഉണ്ടാവണമെന്നും സമിതി ജില്ലാ ഭാരവാഹി യോഗം അഭ്യർത്ഥിച്ചു,,

യോഗത്തിൽ ജില്ലാ പ്രസിഡന്റ് വി ഗോപിനാഥ് അദ്ധ്യക്ഷനായി ജില്ലാ സിക്രട്ടറി പി.എം.സുഗുണൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ചാക്കോ മുല്ലപ്പള്ളി, എം.എ ഹമീദ് ഹാജി, എന്നിവർ പങ്കെടുത്തു,,,,,

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: