കുഴിടയ്‌ക്കൽ തുടങ്ങി

ദേശീയപാതയിലെ യാത്രാദുരിതത്തിന് അൽപ്പം ആശ്വാസമായി കുഴിയടക്കൽ തുടങ്ങി. ചൊവ്വാഴ്ച രാവിലെമുതൽത്തന്നെ എടക്കാട് മേഖലയിൽ കുഴിയടക്കൽപ്രവൃത്തി തുടങ്ങിയെങ്കിലും രാത്രി വാഹനത്തിരക്ക് കുറഞ്ഞതോടെയാണ് പണി പുരോഗമിച്ചത്. രാത്രി വൈകി താഴെ ചൊവ്വ, കണ്ണോത്തുംചാൽ മേഖലയിലാണ് പ്രധാനമായും പ്രവൃത്തി നടന്നത്.പൊട്ടിപ്പൊളിഞ്ഞ റോഡുകൾ കനത്തമഴ കഴിഞ്ഞതോടെ പൂർവാധികം തകർന്നു. ഇതോടെ ഗതാഗതക്കുരുക്കും ഇരട്ടിച്ചു. ഓണമെത്തുന്നതോടെ ഗതാഗതം സ്തംഭിക്കുമെന്ന നിലയായപ്പോഴാണ് ദേശീയപാതാ അധികൃതർ കുഴിയടയ്ക്കലുമായി എത്തിയത്.ദേശീയപാതയിൽ മുഴപ്പിലങ്ങാട് മൊയ്തുപ്പാലംമുതൽ കണ്ണൂർ കാൽടെക്സുവരെ അപകടഭീഷണിയുയർത്തി നിരവധി കുഴികളാണ് നിറഞ്ഞിരുന്നത്.കുഴികളിൽ വെള്ളംകെട്ടിക്കിടക്കുന്നത് ഇരുചക്രവാഹനയാത്രക്കാരെ സംബന്ധിച്ച് ഏറെ അപകടകരമാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: